Advertisement

എല്ലാ ആശുപത്രികളിലും 25% കിടക്കകൾ കൊവിഡ് രോ​​ഗികൾക്കായി മാറ്റിവയ്ക്കണം : മുഖ്യമന്ത്രി

April 24, 2021
1 minute Read
all hospitals should leave 25 percent for covid patients
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എല്ലാ ആശുപത്രികളിലും 25% കിടക്കകൾ കൊവിഡ് രോ​​ഗികൾക്കായി മാറ്റിവയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ ദിവസവും കിടക്കകളുടെ സ്ഥിതിവിവര കണക്ക് ജില്ലാ ആരോ​ഗ്യ മേധാവിക്ക് കൈമാറണം. അങ്ങനെ വന്നാൽ എവിടെയൊക്കെയാണഅ കിടക്കകകൾ ഒഴിവെന്നും അവിടേക്ക് രോ​ഗികളെ അയക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

​ഗുരുതര അവസ്ഥയിലുള്ള രോ​ഗികൾ പലയിടങ്ങളിലും എത്തിപ്പെടാറുണ്ട്. അത്തരം സാഹചര്യത്തിൽ അവിടെ വിദ​ഗ്ധ സേവനം നൽകാൻ സജ്ജമായിരിക്കണം. കൊവിഡ് ചികിത്സയിൽ പ്രാവീണ്യം നേടിയ ആരോ​ഗ്യ പ്രവർത്തകരെ സർക്കാർ സംവിധാനത്തിലേക്ക് വിട്ടുനൽകാൻ ഡിഎംഒ ആവശ്യപ്പെട്ടാൽ ആശുപത്രികൾ സന്നദ്ധരാകണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വെന്റിലേറ്ററുകൾക്ക് അറ്റുകുറ്റ പണികളുണ്ടെങ്കിൽ അത് ഉടൻ തന്നെ തീർക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഐസിയു കിടക്കകൾ അനാവശ്യമായി നിറഞ്ഞ് കിടക്കുന്നുണ്ടോ എന്ന് ആശുപത്രികൾ പരിശോധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Story highlights: all hospitals should leave 25 percent for covid patients

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement