കൊവിഡ് പ്രതിരോധം : സായുധ സേന സജ്ജമെന്ന് രാജ്നാഥ് സിം​ഗ്

army ready for covid battle says rajnath singh

കൊവിഡ് പ്രതിരോധത്തിൽ പ്രതിരോധമന്ത്രാലയം സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. ഇതിനായി സായുധസേന സജ്ജമാണെന്നും രാജ്നാഥ് സിം​ഗ് അറിയിച്ചു.

പ്രാദേശികതലത്തിൽ സേന പ്രവർത്തിക്കും. പ്രതിരോധമന്ത്രാലയത്തിൻ്റെ പ്രവർത്തനങ്ങൾ ഉന്നതതലത്തിൽ വിലയിരുത്തുമെന്നും രാജ്നാഥ് സിം​ഗ് പറഞ്ഞു.

ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്, ആർമി ഷീഫ് ജനറൽ എംഎം നരവാണെ, നേവി ചീഫ് അഡ്മിറൽ കരംബീർ സിം​ഗ്, ഡിആർഡിഒ ചെയർമാൻ ജി സതീഷ് റെഡ്ഡി എന്നിവരുമായി രാജ്നാഥ് സിം​ഗ് നടത്തിയ വെർച്വൽ മീറ്റിം​ഗിലാണ് സ്ഥിതി​ഗതികൾ വിലയിരുത്തിയത്.

വിവിധ പ്രദേശങ്ങളിൽ നിന്ന് ഓക്സിജൻ എയർലിഫ്റ്റ് ചെയ്ത് എത്തുക്കുന്ന തിരക്കിലാണ് വ്യോമസേന. ഇതിനൊപ്പം കരസേന കൂടി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജ്ജമാകും.

Story highlights: army ready for covid battle says rajnath singh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top