Advertisement

ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകം; ശിക്ഷാ വിധി ജൂൺ 16ന്

April 24, 2021
Google News 1 minute Read

ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിൽ ശിക്ഷാ വിധി ജൂൺ പതിനാറിന്. പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ഡെറിക് ഷോവ് ആണ് പ്രതി. ഡെറിക് കുറ്റക്കാരനാണെന്ന് ഹെൻപിൻ കൗണ്ടി ഡിസ്ട്രിക്ട് കോടതി നേരത്തേ കണ്ടെത്തിയിരുന്നു.

ചെറുകിട ഭക്ഷണശാലയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന ജോർജ് ഫ്ളോയിഡ് (46) 2020 മെയ് 25നാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ജോർജിന്റെ കഴുത്തിൽ കാൽമുട്ട് അമർത്തിയായിരുന്നു കൊലപാതകം. നാല് പൊലീസുകാർ ചേർന്ന് അറസ്റ്റ് ചെയ്തതിന് ശേഷമാണ് ജോർജിനെ ഇപ്രകാരം കൈകാര്യം ചെയ്തത്. ഷർട്ട് അഴിച്ച് മാറ്റുകയും റോഡിൽ കമിഴ്ത്തി കിടത്തുകയും ചെയ്തിരുന്നു. സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പതിറ്റാണ്ടുകൾക്ക് ശേഷം അമേരിക്ക കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ പ്രതിഷേധമാണ് ഫ്ളോയിഡിന്റെ കൊലപാതകത്തിന് ശേഷം അരങ്ങേറിയത്.

Story highlights: george floyd

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here