കോഴിക്കോട് ജില്ലയിൽ ഇന്ന് 5015 പേർക്ക് കൊവിഡ്

കോഴിക്കോട് ജില്ലയിൽ കൊവിഡ് പ്രതിദിന കണക്ക് അയ്യായിരം കടന്നു. സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് കോഴിക്കോട് ജില്ലയിലാണ്.5015 പേർക്കാണ് ജില്ലയിൽ പുതുതായി രോഗബാധയുണ്ടായത്. കഴിഞ്ഞ ഒരാഴ്ചയായി നാലായിരത്തോടടുത്താണ് പ്രതിദിന കണക്ക്. എന്നാൽ പരിശോധനകളുടെ എണ്ണം വർധിച്ചതോടെ കണക്ക് 5000 പിന്നിട്ടു. 19663 പേരെയാണ് ഇന്ന് പരിശോധനയ്ക്ക് വിധേയരാക്കിയത്.
ജില്ലയിലെ ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിൽ തുടരുകയാണ്. 20.66 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സമൂഹത്തിൽ ഇനിയും കൂടുതൽ രോഗികളുണ്ടെന്നതിൻ്റെ സൂചനയാണ് ഇന്നത്തെ പരിശോധനാ ഫലങ്ങൾ നൽകുന്നതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. നിലവിലെ നിയന്ത്രണങ്ങൾ കർശനമാക്കാനാണ് അധികൃതരുടെ തീരുമാനം.
കഴിഞ്ഞ ഏപ്രിൽ 16 മുതൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിൽ തുടരുകയാണ്. ഇത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ക്രിട്ടിക്കൽ കണ്ടെയിൻമെൻ്റ് സോണിലും കണ്ടെയിൻമെൻ്റ് സോണിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമാക്കാനാണ് അധികൃതരുടെ തീരുമാനം. തദ്ദേശ സ്ഥാപനങ്ങളിൽ വാർഡുതല റാപ്പിഡ് റെസ്പോൺസ് ടീമിൻ്റെ പ്രവർത്തനം സജീവമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ പരിശോധനകൾ വർധിപ്പിച്ച് കൂടുതൽ രോഗികളെ കണ്ടെത്താനുള്ള നടപടികളുമുണ്ടാകും.
Story highlights: 5015 covid cases in kozhikode today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here