ഒസാക്ക കണക്ട് ഡോട്ട് കോമിന്റെ പുതിയ ബ്രാഞ്ച് ബം​ഗളൂരുവിൽ

osaka connect dot com bengaluru branch inauguration

ഇന്ത്യയിലെ പ്രമുഖ ട്രാവൽ സർവീസ് പ്രൊവൈഡറായ ഒസാക്ക കണക്ട് ഡോട്ട് കോമിന്റെ പുതിയ ബ്രാഞ്ച് ബം​ഗളൂരുവിൽ പ്രവർത്തനമാരംഭിച്ചു. ഇന്ന് രാവിലെ 11 മണിക്കായിരുന്നു പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനം. ട്വന്റിഫോറിന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വെർച്വൽ ഉദ്ഘാടനം നടന്നത്.

ബം​ഗളൂരുവിൽ പാലസ് റോഡിലെ ഷം​ഗ്രി ലാ ഹോട്ടലിൽ നടന്ന ചടങ്ങിൽ കർണാടക ടൂറിസം മന്ത്രി സി.പി യോ​ഗേശ്വരാണ് ഉദ്ഘാടനം നിർവഹിച്ചത്. മുൻ ചീഫ് സെക്രട്ടറിയും മുൻ ടൂറിസം മന്ത്രിയുമായിരുന്ന ജെ.അലക്സാണ്ടർ ഐഎഎസ് ചടങ്ങിൽ മുഖ്യാതിഥിയായി.

ഒസാക്ക ​ഗ്രൂപ്പ് ഡയറക്ടർ ബിസി ബോസാണ് അതിഥികളെ സ്വാ​ഗതം ചെയ്തത്. തുടർന്ന് ഒസാക്ക ​ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ പി.ബി ബോസ് മുഖ്യപ്രഭാഷണം നടത്തി. റെവറൻഡ് ഫാദർ തോമസ് കളരിപറമ്പിൽ എസ്എഫ്എസും ചടങ്ങിൽ പങ്കെടുക്കാനായി എത്തിയിരുന്നു.

1993 ൽ ആരംഭിച്ച ഒസാക്ക എയർ ട്രാവൽസ് തങ്ങളുടെ ജൈത്രയാത്ര തുടങ്ങി 27 വർഷമാകുന്ന ഈ അവസരത്തിൽ തങ്ങൾക്കൊപ്പം നിന്ന പ്രിയ ഉപഭോക്താക്കളോട് ചെയർമാനും സ്ഥാപകനുമായ പി.ബി ബോസ് നന്ദി അറിയിച്ചു.

Story highlights: osaka connect dot com bengaluru branch inauguration

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top