മോദിയുടെ അമ്മായി കൊവിഡ് ബാധിച്ച് മരിച്ചു

Modi’s aunt dies Covid

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മായി നർമദബെൻ കൊവിഡ് ബാധിച്ച് മരിച്ചു. 80കാരിയായ ഇവർ കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. മോദിയുടെ ഏറ്റവും ഇളയ അനിയൻ പ്രഹ്ലാദ് മൊദിയാണ് മരണവിവരം അറിയിച്ചത്. മോദിയുടെ പിതാവിൻ്റെ സഹോദരനും നർമദബെന്നിൻ്റെ ഭർത്താവുമായ ജഗ്‌ജീവൻ ദാസ് വളരെക്കാലം മുൻപ് മരണപ്പെട്ടിരുന്നു.

“ഞങ്ങളുടെ അമ്മായി നർമദബെൻ 10 ദിവസങ്ങൾക്കു മുൻപ് ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. കൊവിഡ് ബാധിച്ചിരുന്ന അവരുടെ ആരോഗ്യനില കഴിഞ്ഞ ഏതാനും ദിവസങ്ങളായി മോശമായിക്കൊണ്ടിരിക്കുകയായിരുന്നു. ഇന്ന് അവർ ആശുപത്രിയിൽ വച്ച് മരണപ്പെട്ടു.”_ പ്രഹ്ലാദ് മോദി പറഞ്ഞു.

രാജ്യത്ത് കൊവിഡ് രോഗവ്യാപനം അതിരൂക്ഷമായി തുടരുകയാണ്. തുടർച്ചയായി ആറാം ദിനവും രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,23,144 പേർക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ രാജ്യത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,76,36,307 ആയി. കഴിഞ്ഞ ഒരു ദിവസത്തിനിടെ 2771 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് 1,97,894 പേർക്കാണ് കൊവിഡ് രോഗബാധ മൂലം ഇതുവരെ ജീവൻ നഷ്ടമായത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,51,827 പേരാണ് കൊവിഡ് മുക്തരായത്. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 28,82,204 പേർ നിലവിൽ കൊവിഡ് രോഗത്തിന് ചികിത്സയിൽ കഴിയുന്നുണ്ട്.

Story highlights: PM Modi’s aunt Narmadaben dies during Covid-19 treatment

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top