കോഴിക്കോട് സോളാർ തട്ടിപ്പ് കേസിൽ സരിത കുറ്റക്കാരിയെന്ന് കോടതി

സോളാർ തട്ടിപ്പ് കേസിൽ സരിത. എസ്. നായർ കുറ്റക്കാരിയെന്ന് കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതി. സോളാർ പാനൽ സ്ഥാപിക്കാൻ 42.70 ലക്ഷം വാങ്ങി വഞ്ചിച്ചെന്നാണ് കേസ്.

കോഴിക്കോട് സ്വദേശിയായ അബ്ദുൽ മജീദാണ് പരാതിക്കാരൻ. കേസിലെ രണ്ടാം പ്രതിയാണ് സരിത. ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണൻ കോടതിയിൽ ഹാജരായില്ല. മൂന്നാം പ്രതിയായിരുന്ന ബി. മണിമോനെ കോടതി വെറുതെ വിട്ടു. സരിതയ്ക്കുള്ള ശിക്ഷ ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിക്കും. പലതവണ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടും ഹാജരാകാതിരുന്ന സരിതയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.

Story highlights: saritha s nair, solar case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top