സിദ്ദിഖ് കാപ്പന്റെ മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കാൻ നിർദേശിച്ച് സുപ്രിംകോടതി

ഉത്തർപ്രദേശ് പൊലീസിന്റെ കസ്റ്റഡിയിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കാൻ നിർദേശിച്ച് സുപ്രിംകോടതി. കഴിയുമെങ്കിൽ ഉത്തർപ്രദേശ് സർക്കാർ ഇന്നു തന്നെ റിപ്പോർട്ട് ഹാജരാക്കണമെന്നും സുപ്രിംകോടതി നിർദേശിച്ചു. കേസ് പരിഗണിക്കുന്നത് നാളത്തേയ്ക്ക് മാറ്റി.

ഇരുപതാം തീയതി കൊവിഡ് സ്ഥിരീകരിച്ച സിദ്ദിഖ് കാപ്പൻ നിലവിൽ മധുരയിലെ കൃഷ്ണ മോഹൻ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കാപ്പനെ ആശുപത്രിയിൽ ചങ്ങലയ്ക്കിട്ടിരിക്കുകയാണെന്ന് അഭിഭാഷകൻ വിൽസ് മാത്യു കോടതിയെ അറിയിച്ചു. എന്നാൽ ഉത്തർപ്രദേശ് സർക്കാരിന് വേണ്ടി ഹാജരായ തുഷാർമേത്ത ആരോപണം തള്ളി. സിദ്ദിഖ് കാപ്പനെ ചങ്ങലയ്ക്കിട്ടിട്ടില്ലെന്ന് തുഷാർ മേത്ത വിശദീകരിച്ചു. ഇതിന് പിന്നാലെയാണ് മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കാൻ സുപ്രിംകോടതി നിർദേശിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top