നാട്ടിലേക്ക് മടങ്ങിയ സാംബയും റിച്ചാർഡ്സണും മുംബൈയിൽ കുടുങ്ങി

Zampa Richardson still Mumbai

ഐപിഎലിൽ നിന്ന് മടങ്ങിയ ഓസീസ് താരങ്ങൾ മുംബൈയിൽ കുടുങ്ങി. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ ആദം സാംബയും കെയിൻ റിച്ചാർഡ്സണുമാണ് മുംബൈയിൽ കുടുങ്ങിയത്. രണ്ട് ദിവസങ്ങൾക്കു മുൻപാണ് ഇരുവരും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ ബയോ ബബിളിൽ നിന്ന് ഇരുവരും പുറത്തുകടന്നത്. താരങ്ങളെ നാട്ടിലെത്തിക്കാൻ ക്രിക്കറ്റ് ഓസ്ട്രേലിയ ഓസ്ട്രേലിയൻ സർക്കാരുമായി ചർച്ച നടത്തുകയാണ്.

ഇന്ത്യയിൽ നിന്നുള്ള എല്ലാ വിമാനങ്ങളും ഓസ്ട്രേലിയ നിരോധിച്ചിരിക്കുകയാണ്. മെയ് 15 വരെയാണ് നിരോധനം. അതുകൊണ്ട് തന്നെ മെയ് 15നു മുൻപ് ഇരുവർക്കും നാട്ടിലെത്താൻ കഴിയില്ലെന്നാണ് സൂചന. നിലവിൽ മുംബൈ വിമാനത്താവളത്തിന് അരികെയുള്ള ഒരു ഹോട്ടലിലാണ് ഇരു താരങ്ങളും ഉള്ളത്.

അതേസമയം, രാജസ്ഥാൻ റോയൽസിനെ ഓസീസ് താരം ആന്ദ്രൂ തൈ പോയ റൂട്ട് ഈ താരങ്ങൾക്കും പരിഗണിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ദോഹ വഴിയാണ് തൈ നാട്ടിലെത്തിയത്.

താരങ്ങളുടെ കൊഴിഞ്ഞുപോക്ക് ഐപിഎൽ ടീമുകൾക്ക് പ്രതിസന്ധിയായി മാറുകയാണ്. വിവിധ ടീമുകളിലുള്ള അഞ്ച് താരങ്ങളാണ് ഐപിഎലിൽ നിന്ന് പിന്മാറിയത്. പലരും ഇന്ത്യയിലെ കൊവിഡ് ബാധയും മാനസികാരോഗ്യവും പരിഗണിച്ചാണ് വിട്ടുനിൽക്കുന്നത്. ബയോബബിളിലെ ജീവിതം ദുഷ്കരമാകുന്നതും ചിലർ ഉയർത്തുന്ന കാരണമാണ്.

സാംബ, റിച്ചാർഡ്സൺ എന്നിവർക്കൊപ്പം ഡൽഹി ക്യാപിറ്റൽസിലെ ഇന്ത്യൻ താരം ആർ അശ്വിൻ, രാജസ്ഥാൻ റോയൽസ് താരങ്ങളായ ആന്ദ്രൂ തൈ, ലിയാം ലിവിങ്സ്റ്റൺ തുടങ്ങിയ താരങ്ങളും ഐപിഎൽ മതിയാക്കി നാട്ടിലേക്ക് മടങ്ങിയിരുന്നു.

Story highlights: Zampa, Richardson still in Mumbai

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top