Advertisement

ഡൽഹിയിൽ ലെഫ്റ്റനന്റ് ഗവർണറിന് കൂടുതൽ അധികാരം നൽകുന്ന ബില്ല് പ്രാബല്യത്തിൽ വന്നു

April 28, 2021
Google News 1 minute Read
GNCT act New Delhi

ഡൽഹിയിൽ ലെഫ്റ്റനന്റ് ഗവർണറിന് കൂടുതൽ അധികാരം നൽകുന്ന ദേശീയ തലസ്ഥാന മേഖല ബില്ല് പ്രാബല്യത്തിൽ വന്നു. ഇനി മുതൽ കേജ്‌രിവാൾ സർക്കാരിന് മന്ത്രിസഭയുടെ ഭരണപരമായ തീരുമാനങ്ങൾക്ക് ലഫ്റ്റനൻറ് ഗവർണറുടെ അനുമതി തേടണം

ദേശീയ തലസ്ഥാന മേഖല ബിൽ പ്രാബല്യത്തിൽ വന്നതോടെ നിയമസഭക്ക് പുറത്തുള്ള ഡൽഹി സർക്കാരിന്റെ ഏതു വിഷയങ്ങളിലും ഗവർണർക്ക് ഇടപെടാം. മന്ത്രിസഭയുടെ ഭരണപരമായ തീരുമാനങ്ങൾക്കും സർക്കാർ ഉത്തരവുകൾക്കും ലഫ്റ്റനൻറ് ഗവർണറുടെ അനുമതിയും വേണം. മാർച്ച് 28ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ച ബില്ലിലെ വ്യവസ്ഥകൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നതായി കേന്ദ്ര സർക്കാർ വ്യക്തമാക്കി.

മാർച്ച് 22 ന് ലോക്സഭ പാസാക്കിയ ബില്ല് 45 നെതിരെ 83 വോട്ടുകൾക്കാണ് രാജ്യസഭ കടന്നത്.2018 ൽ സുപ്രിംകോടതിയിൽ വരെ എത്തിയ ഡൽഹി സർക്കാറും ലഫ്. ഗവർണറും തമ്മിലുള്ള തർക്കമാണ് ദേശീയ തലസ്ഥാന മേഖല ബില്ലിലേക്ക് വഴിവെച്ചത്. മൂന്ന് വർഷത്തിനകം തന്നെ ഡൽഹി സർക്കാരിനുമേൽ ലഫ്. ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ നൽകിയുള്ള നിയമം പ്രാബല്യത്തിലാക്കാനും കേന്ദ്രസർക്കാരിന് കഴിഞ്ഞു.

അതിരൂക്ഷമായ കൊവിഡ് വ്യാപനത്തിൽ ഓക്സിജൻ കിട്ടാതെ രോഗികൾ മരിക്കുന്നതും പ്രതിരോധ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഡൽഹി സർക്കാർ കേന്ദ്രസർക്കാരും തമ്മിൽ പരസ്പര ആരോപണ പ്രത്യാരോപണങ്ങൾ നടത്തുന്നതിനിടെയാണ് ദേശീയ തലസ്ഥാന മേഖല ബിൽ പ്രാബല്യത്തിൽ വന്നത്. നഗരത്തിൽ എക്‌സിക്യൂട്ടീവ് നടപടിയെടുക്കുന്നതിന് മുമ്പ് ലഫ്റ്റനന്റ് ഗവർണറുടെ ഉത്തരവ് അനിവാര്യമാണ്. നിയമനിർമ്മാണസഭ ഒരു ബിൽ പാസാക്കിയാൽ, അത് ലെഫ്റ്റനന്റ് ഗവർണർക്ക് സമർപ്പിക്കുകയും, ലെഫ്റ്റനന്റ് ഗവർണർ അത് അംഗികരിയ്ക്കുകയും വേണം.

Story highlights: GNCT act came into force in New Delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here