Advertisement

ഇന്ത്യൻ താരങ്ങൾക്ക് വാക്സിനേഷൻ; കൂടുതൽ ടെസ്റ്റുകൾ: ഐപിഎൽ ബയോ ബബിൾ നിബന്ധനകൾ കടുപ്പിക്കുന്നു

April 28, 2021
Google News 1 minute Read
indian players vaccinated ipl

ഐപിഎൽ ബയോ ബബിൾ നിബന്ധനകൾ കടുപ്പിക്കുന്നു. രാജ്യത്തെ കൊവിഡ് ബാധ ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ ടെസ്റ്റുകൾ നടത്താനും ഇന്ത്യൻ താരങ്ങൾക്ക് വാക്സിനേഷൻ എടുക്കാനും ബിസിസിഐ തീരുമാനിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താമസിക്കുന്ന ഹോട്ടലിലേക്ക് പുറത്തുനിന്ന് ഭക്ഷണം ഓർഡർ ചെയ്യാൻ ഇനി മുതൽ അനുവാദമില്ലെന്നും റിപ്പോർട്ടുകളുണ്ട്.

ഐപിഎലിൽ പങ്കെടുക്കുന്ന എല്ലാ ഇന്ത്യൻ താരങ്ങൾക്കും മെയ് ഒന്നിന് വാക്സിൻ നൽകുമെന്നാണ് വിവരം. നേരത്തെ അഞ്ച് ദിവസത്തിൽ ഒരിക്കലായിരുന്നു കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നത്. ഇനി മുതൽ രണ്ട് ദിവസത്തിലൊരിക്കൽ കൊവിഡ് ടെസ്റ്റ് നടത്തും.

രാജ്യത്തെ കൊവിഡ് ബാധ അതീവ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,60,960 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് മരണ നിരക്കും ഇന്ന് റിപ്പോർട്ട് ചെയ്തു. 3,293 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്.

രണ്ട് ലക്ഷത്തിലധികം പേർ ഇന്നലെ രോഗമുക്തി നേടി. 2,61,162 പേരാണ് ഇന്നലെ കൊവിഡ് മുക്തരായത്. രാജ്യത്ത് ഇതുവരെ 1,79,97,267 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,48,17,371 പേർ രോഗമുക്തി നേടി. കൊവിഡ് ബാധിച്ച് നിലവിൽ 29,78,709 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 2,01,187 മരണവും റിപ്പോർട്ട് ചെയ്തു.

Story highlights: indian players to get vaccinated in ipl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here