നടൻ സിദ്ധാർത്ഥിന് വധഭീഷണി

തനിക്കെതിരെ വധഭീഷണിയെന്ന് നടൻ സിദ്ധാർത്ഥ്. തന്റെ ഫോൺ നമ്പർ തമിഴ്‌നാട് ബി.ജെ.പി. അംഗങ്ങൾ പുറത്തുവിട്ടതാണെന്നും ഇതുവരെ അഞ്ഞൂറിലധികം ഫോൺ കോളുകൾ വന്നുവെന്നും സിദ്ധാർത്ഥ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു നടന്റെ പ്രതികരണം.

വധഭീഷണിക്ക് പുറമേ ബലാംത്സംഗ ഭീഷണിയും അസഭ്യവർഷവുമുണ്ടായെന്നും സിദ്ധാർത്ഥ് പറഞ്ഞു. എല്ലാ നമ്പറുകളും പൊലീസിന് കൈമാറി. തനിക്കെതിരേ ഇത്തരം പ്രവർത്തികൾ ചെയ്താൽ മിണ്ടാതിരിക്കുമെന്ന് കരുതേണ്ട. ഇനിയും വിമർശനങ്ങൾ ഉണ്ടാകുമെന്നും സിദ്ധാർത്ഥ് പറഞ്ഞു. നരേന്ദ്ര മോദിയേയും അമിത് ഷായേയും ടാഗ് ചെയ്താണ് സിദ്ധാർഥ് ട്വീറ്റ് ചെയ്ത്.

Story highlights: death threat, siddharth

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top