ലീഗ് 24 സീറ്റ് നേടും; യുഡിഎഫ് അധികാരത്തിലെത്തും: പ്രതീക്ഷ പങ്കുവച്ച് കെപിഎ മജീദ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ മുസ്ലിം ലീഗ് 24 സീറ്റുകള്‍ വരെ നേടുമെന്നും യുഡിഎഫ് അധികാരത്തിലെത്തുമെന്നും മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ് ട്വന്റിഫോറിനോട്. ലീഗിന് കടന്നാക്രമിച്ചത് പാര്‍ട്ടിക്ക് ഗുണം ചെയ്തു. മലബാറിനൊപ്പം തെക്കന്‍ ജില്ലകളിലും യുഡിഎഫ് ഇത്തവണ വിജയമുറപ്പിക്കുമെന്നും കെപിഎ മജീദ് പറഞ്ഞു.
‘യുഡിഎഫ് 75 മുതല്‍ 80 വരെ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് ഒടുവിലത്തെ വിലയിരുത്തല്‍. ബിജെപിയും ഇടതുമുന്നണിയും ലീഗിനെ കടന്നാക്രമിച്ചത് രാഷ്ട്രീയമായി ലീഗിന് ഗുണം ചെയ്തു. കേരള കോണ്‍ഗ്രസിന്റെ വരവ് പോലും ഇടത് മുന്നണിക്ക് ഗുണം ചെയ്തിട്ടില്ല. മലബാറിനൊപ്പം തെക്കന്‍ കേരളത്തിലും യുഡിഎഫ് മുന്നേറ്റം ഉണ്ടാക്കും’ എന്ന് കെപിഎ മജീദ് ട്വന്റി ഫോറിനോട്.
Story highlights: kpa majeed, assembly elections 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here