ആരാധനാലയങ്ങളിൽ 50 പേർ എന്നുള്ളത് സൗകര്യങ്ങൾക്കനുസരിച്ച് കുറയ്ക്കണം: മുഖ്യമന്ത്രി

places worship facilities Pinarayi

ആരാധനാലയങ്ങളിൽ പരമാവധി 50 പേർ എന്നുള്ള നിബന്ധന സൗകര്യങ്ങൾക്കനുസരിച്ച് കുറയ്ക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 50 പേർ എന്നത് വലിയ സൗകര്യങ്ങളുള്ള ഇടങ്ങളിൽ നടപ്പിലാക്കേണ്ട നിബന്ധനയാണ്. സൗകര്യങ്ങൾ കുറവുള്ള ഇടങ്ങളിൽ അതിനനുസരിച്ച് ആളുകളുടെ എണ്ണം കുറയ്ക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് ഇതര രോഗങ്ങൾക്കുള്ള ചികിത്സ ഉറപ്പാക്കാൻ ജാഗ്രത കാണിക്കണം. സ്റ്റാഫിൻ്റെ അഭാവം കൊവിഡ് പ്രതിരോധത്തിന് തടസമാവരുത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

ജില്ലകളിൽ ലോക്ക്ഡൗൺ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കൊവിഡ് ബാധ വളരെ രൂക്ഷമാണ്. രോഗം വല്ലാതെ വർധിക്കുന്ന ജില്ലകൾ പൂർണമായും ലോക്ക്ഡൗൺ ചെയ്യാനാണ് ആലോചന. നാലാം തിയതി മുതൽ നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story highlights: 50 people in places of worship should be reduced according to facilities: Pinarayi Vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top