കേന്ദ്രം മഹാമാരിക്ക് എതിരായ പോരാട്ടത്തില്‍; കോണ്‍ഗ്രസിനെ പോലെ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയല്ല: മുക്താര്‍ അബ്ബാസ് നഖ്‌വി

കൊറോണാ വ്യാപനവുമായി ബന്ധപ്പെട്ട രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തെ തള്ളി കേന്ദ്ര സര്‍ക്കാര്‍. അപകടകരമായ മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് കേന്ദ്ര സര്‍ക്കാരെന്നും അല്ലാതെ കോണ്‍ഗ്രസിനെയും സഖ്യകക്ഷികളെയും പോലെ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയല്ലെന്നും മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ രാജ്യം നിരവധി നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. എന്നാല്‍ മഹാവ്യാധിയായതിനാല്‍ അതില്‍ പോരായ്മകളും ഉണ്ട്. ഇന്നും സാധാരണക്കാരന് ആശ്വാസം നല്‍കാന്‍ രാത്രിയും പകലും കണക്കിലെടുക്കാതെയുള്ള പരക്കം പാച്ചിലിലാണ് സര്‍ക്കാരെന്നും നഖ്വി കൂട്ടിച്ചേര്‍ത്തു.

Story highlights: rahul gandhi, bjp

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top