കൊവിഡ് പോസിറ്റീവായതിന് ശേഷം ഡ്യൂട്ടിക്കെത്തി; മൂവാറ്റുപുഴ ആർഡിഒയ്‌ക്കെതിരെ പരാതി

മൂവാറ്റുപുഴ ആർഡിഒ എ. പി കിരൺ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതായി പരാതി. കൊവിഡ് പോസിറ്റീവായതിന് ശേഷവും ഡ്യൂട്ടിക്കെത്തിയതായാണ് ആരോപണം. പരാതിയിൽ കഴമ്പുണ്ടെന്നും ഇക്കാര്യങ്ങൾ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും മൂവാറ്റുപുഴ ഹെൽത്ത് ഇൻസ്‌പെക്ടർ അറിയിച്ചു.

ഇന്നലെയാണ് മൂവാറ്റുപുഴ ആർഡിഒ എ. പി കിരൺ കൊവിഡ് പോസിറ്റീവ് ആയത്. ആരോഗ്യപ്രവർത്തകർ ഇക്കാര്യം അദ്ദേഹത്തെ വിളിച്ച് പറയുകയും ചെയ്തിരുന്നു. എന്നാൽ കൊവിഡ് പോസിറ്റീവ് ആയ വിവരം മറച്ചുവച്ച് ആർഡിഒ ഇന്ന് ഡ്യൂട്ടിക്ക് എത്തി. സംഭവം ശ്രദ്ധയിൽപ്പെട്ട എഐവൈഎഫ് പ്രവർത്തകർ കളക്ടർക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് സംഭവം ആരോഗ്യവിഭാഗം അന്വേഷിക്കുകയും ആർഡിഒ പ്രോട്ടോക്കോൾ ലംഘിച്ചതായി കണ്ടെത്തുകയും ചെയ്തു. സംഭവത്തിൽ ആർഡിഒയ്‌ക്കെതിരെ ഹെൽത്ത് ഇൻസ്‌പെക്ടർ ഉന്നതാധികാരികൾക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

Story highlights: health department, RDO

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top