കൊവിഡ് പോസിറ്റീവായിട്ടും ഓഫീസിലെത്തിയതിൽ വിശദീകരണവുമായി മൂവാറ്റുപുഴ ആർഡിഓ

Muvattupuzha RDO with explanation

കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച് മൂവാറ്റുപുഴ ആർഡിഒ. ആർഡിഒ എ പി കിരൺ ആണ് കൊവിഡ് പോസിറ്റീവ് ആയിട്ടും ഓഫീസിൽ എത്തിയത്. പ്രോട്ടോകോൾ ലംഘനം നടത്തിയെന്ന് സമ്മതിച്ച് ആർഡിഒ. ആന്റിജൻ ടെസ്റ്റിലാണ് പോസിറ്റീവ് ആയതെന്നും ആർടിപിസിആർ ഫലം ഇന്നാണ് ലഭിച്ചതെന്നുമാണ് ആർഡിഓയുടെ ന്യായീകരണം.

കൊവിഡ് പോസിറ്റീവ് ആണെന്നറിഞ്ഞിട്ടും ഓഫീസിൽ എത്തിയതിന് മൂവാറ്റുപുഴ ആർഡിഒ എപി കിരൺ പറയുന്ന ന്യായീകരണം ആണിത്. അൻ്റിജൻ ടെസ്റ്റിൽ പോസിറ്റീവ് ആണെന്ന റിപ്പോർട്ട് ഇന്നലെ ലഭിച്ചെങ്കിലും ആർ ടി പി സി ആർ ഫലം കാത്തിരിക്കുകയായിരുന്നു. എന്നാൽ ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഇന്നലെ തന്നെ കൊവിഡ് പോസിറ്റീവ് എന്നകാര്യം എപി കിരണിനെ അറിയിച്ചിരുന്നതായി മൂവാറ്റുപുഴ ഹെൽത്ത് ഇൻസ്പെക്ടർ 24നോട് പറഞ്ഞു.

ഇന്ന് രാവിലെ ഓഫീസിൽ എത്തിയ ആർഡിഒ ഉച്ചയോടു കൂടിയാണ് അവിടെ നിന്നും മടങ്ങിയത്. എ വൈ എഫ് എഫ് പ്രവർത്തകർ ഇക്കാര്യം ചൂണ്ടിക്കാട്ടി വിഭാഗത്തിന് പരാതി നൽകിയിരുന്നു. ആർഡിഓയ്കെതിരെ എപ്പിഡമിക് ആക്ട് അനുസരിച്ച് കേസെടുക്കണമെന്നും നടപടി സ്വീകരിക്കണമെന്നും ആരോഗ്യ വിദഗ്ധരും ആവശ്യപ്പെട്ടു. ആർഡിഓയ്ക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story highlights: Muvattupuzha RDO with explanation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top