മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം; മലപ്പുറം സ്വദേശികള്‍ പിടിയില്‍

mannar woman kidnapping

ആലപ്പുഴ മാന്നാറില്‍ യുവതിയെ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയ സ്വര്‍ണക്കടത്ത് സംഘത്തിലെ മുഖ്യപ്രതികള്‍ പിടിയില്‍. മലപ്പുറം സ്വദേശികളായ രാജേഷ്, ഹാരിസ് എന്നിവരാണ് പിടിയിലായത്. ഒരാള്‍ എടപ്പാളിലും മറ്റൊരാള്‍ നെടുമ്പാശേരിയിലും ഒളിവിലായിരുന്നു.

ഇതോടെ കേസില്‍ ഇതുവരെ പിടിയിലായവരുടെ എണ്ണം 13 ആയി. ദുബായില്‍ നിന്നുള്ള സ്വര്‍ണക്കടത്തിന് യുവതിയെ ക്യാരിയറായി ഉപയോഗിച്ചുവെന്നാണ് കണ്ടെത്തല്‍. സ്വര്‍ണം നഷ്ടപ്പെട്ടതിനു പിന്നാലെയാണ് വീടാക്രമിച്ച് സംഘം യുവതിയെ തട്ടിക്കൊണ്ടുപോയത്. പിന്നീട് വിട്ടയക്കുകയായിരുന്നു.

ഫെബ്രുവരി 22 ന് പുലര്‍ച്ചെയായിരുന്നു മാന്നാര്‍ സ്വദേശിനിയായ ബിന്ദുവിനെ ഒരുസംഘം ആളുകള്‍ വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയത്. ഇതിനുശേഷം പാലക്കാട് ഉപേക്ഷിക്കുകയായിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

Story Highlights: west bengal, mamta banerji, bengal government

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top