Advertisement

രാജ്യാന്തര ബോഡി ബില്‍ഡിങ് താരം ജഗദീഷ് ലാഡ് കൊവിഡ് ബാധിച്ച് മരിച്ചു

May 1, 2021
Google News 1 minute Read
International bodybuilder Jagdish Lad dies due to covid

കൊവിഡ് രോഗത്തെ തുടര്‍ന്ന് രാജ്യാന്തര ബോഡി ബില്‍ഡര്‍ ജഗദീഷ് ലാഡ് മരിച്ചു. 34 വയസ്സായിരുന്നു പ്രായം. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു താരം. നാല് ദിവസങ്ങളായി ഓക്‌സിജന്റെ സഹായത്താല്‍ ജീവന്‍ നിലനിര്‍ത്തിയ താരത്തിന്റെ അപ്രതീക്ഷിത വേര്‍പാടില്‍ നിരവധിപ്പേര്‍ അനുശോചനം രേഖപ്പെടുത്തി.

നിരവധി രാജ്യാന്തര വേദികളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട് ജഗദീഷ്. ഭാരത് ശ്രീ വിജയിയായിട്ടുണ്ട്. മിസ്റ്റര്‍ ഇന്ത്യ മത്സരത്തില്‍ സ്വര്‍ണ മെഡലും ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡലും നേടി. ബറോഡയിലെ ഒരു സ്വകാര്യ ജിമ്മില്‍ ജോലി ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന് കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്.

Story highlights: International bodybuilder Jagdish Lad dies due to covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here