Advertisement

മധ്യകേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം

May 2, 2021
Google News 1 minute Read
assembly elections 2021, final results of various constituencies in Kannur district

തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി.. കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് മധ്യകേരളമാണെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. തൃശൂർ, കോട്ടയം, ജില്ലകളിൽ എൽഡിഎഫാണ് നിലവിലെ സാഹചര്യത്തിൽ മുന്നിൽ നിൽക്കുന്നത്. ഈ അഞ്ചു ജില്ലകളിലായി 53 മണ്ഡലങ്ങളാണ് ഉളളത്. ഇടുക്കി എറണാകുളം ജില്ലകളിൽ യുഡിഎഫാണ് മുന്നിൽ.

തൃശൂർ ജില്ലയിൽ 13 മണ്ഡലത്തിൽ 6 സീറ്റുകളിൽ എൽഡിഎഫും 4 മണ്ഡലങ്ങളിൽ യുഡിഎഫും മുന്നിലാണ്. കോട്ടയം ജില്ലയിൽ 6 മണ്ഡലങ്ങളിൽ എൽഡിഎഫാണ് മുന്നിൽ. ഇടുക്കി ജില്ലയിൽ 5 മണ്ഡലങ്ങളിൽ 3 ഇടങ്ങളിൽ യുഡിഎഫും രണ്ടിടങ്ങളിൽ എൽഡിഎഫും മുന്നിട്ട് നിൽക്കുന്നു. പാലക്കാട് ജില്ലയിൽ 12 മണ്ഡലത്തിൽ 4 ഇടത്ത് എൽഡിഎഫും 2 ഇടത്ത് യുഡിഎഫും ഒന്നിൽ എൻഡിഎയും മുന്നിലാണ്. എറണാകുളം ജില്ലയിൽ 14 മണ്ഡലത്തിൽ 9 ഇടത്ത് യുഡിഎഫും അഞ്ചിടത്ത് എൽഡിഎഫും മുന്നേറുകയാണ്

നിലവിൽ തൃപ്പൂണിത്തുറയിൽ യുഡിഎഫ് സ്ഥാനാർഥി കെ. ബാബുവാണ് മുന്നിൽ നിൽക്കുന്നത്. തൃശൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി ബാലചന്ദ്രൻ ആണ് മുന്നിൽ നിൽക്കുന്നത്. കോട്ടയത്ത് കഴിഞ്ഞ വർഷങ്ങളിലെ പോലെ തന്നെ യുഡിഎഫ് പ്രതിനിധിയായ തിരുവഞ്ചൂർ രാധാകൃഷ്ണനും, പുതുപ്പള്ളിയിൽ ഉമ്മന്‍ചാണ്ടിയുമാണ് മുന്നിൽ.

Story Highlights: assembly elections 2021, ldf- udf

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here