പാലക്കാട് ഇ. ശ്രീധരന്‍ മുന്നില്‍

പാലക്കാട് മെട്രോമാന്‍ ഇ. ശ്രീധരന്‍ മുന്നില്‍. അപ്രതീക്ഷിത മുന്നേറ്റമാണ് ഇ. ശ്രീധരന്‍ മണ്ഡലത്തില്‍ നടത്തുന്നത്. രണ്ടായിരം വോട്ടുകള്‍ക്കാണ് ഇ. ശ്രീധരന്‍ മുന്നിട്ടു നില്‍ക്കുന്നത്. യുഡിഎഫിന്റെ ഷാഫി പറമ്പിലും എല്‍ഡിഎഫിന്റെ സി.പി പ്രമോദുമാണ് മത്സരരംഗത്തുള്ളത്.

തെരഞ്ഞെടുപ്പില്‍ ഇ. ശ്രീധരന്റെ സ്ഥാനാര്‍ത്ഥിത്വം ആകാംക്ഷയോടെയാണ് ജനം കണ്ടത്. പാലക്കാട് തികഞ്ഞ വിജയ പ്രതീക്ഷയിലായിരുന്നു ഇ. ശ്രീധരന്‍. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകണമെന്ന ആഗ്രഹവും ഇ. ശ്രീധരന്‍ പങ്കുവച്ചിരുന്നു.

Story highlights: assembly elections 2021, e sreedharan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top