കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നത് ഇരിക്കൂറില്‍ മാത്രം

സംസ്ഥാനത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നുതുടങ്ങി. കണ്ണൂര്‍ ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നേറ്റമാണ്. ഇരിക്കൂര്‍ മണ്ഡലത്തില്‍ മാത്രമാണ് യുഡിഎഫ് മുന്നേറുന്നത്. സജീവ് ജോസഫാണ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. മറ്റ് 10 മണ്ഡലങ്ങളിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കാണ് ലീഡ്.
കണ്ണൂര്‍ ജില്ലയിലെ മറ്റ് നിയോജക മണ്ഡലങ്ങളിലെ ആദ്യ ഫലസൂചനകള്‍ ഇങ്ങനെ
പയ്യന്നൂര്‍- ടി ഐ മധുസൂദനന്‍
കല്യാശ്ശേരി- എം വിജിന്‍
തളിപ്പറമ്പ്- എം വി ഗോവിന്ദന്‍
അഴീക്കോട്- കെ വി സുമേഷ്
കണ്ണൂര്‍- കടന്നപ്പള്ളി രാമചന്ദ്രന്‍
ധര്‍മ്മടം- പിണറായി വിജയന്‍
തലശ്ശേരി- എ എന്‍ ഷംസീര്‍
കൂത്തുപറമ്പ്- കെ പി മോഹനന്‍
മട്ടന്നൂര്‍- കെ കെ ഷൈലജ
പേരാവൂര്‍- സക്കീര്‍ ഹുസൈന്‍
അതേസമയം വോട്ടെണ്ണല്‍ പുരോഗമിച്ച് രണ്ട് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ 92 മണ്ഡലങ്ങളിലും എല്‍ഡിഎഫ് ആണ് മുന്നേറുന്നത്. 46 മണ്ഡലങ്ങളില്‍ യുഡിഎഫും രണ്ട് മണ്ഡലങ്ങളില്‍ എന്‍ഡിഎയും ലീഡ് ചെയ്യുന്നു.
Story highlights: In Kannur district, the UDF is leading only in Irikkur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here