കളമശ്ശേരിയിൽ പി രാജീവ് നില മെച്ചപ്പെടുത്തുന്നു; തൃപ്പൂണിത്തുറയിൽ കെ ബാബുവിന്റെ ലീഡ് നില കുറഞ്ഞു

കളമശ്ശേരിയിൽ എൽഡിഎഫിൻ്റെ പി രാജീവ് നില മെച്ചപ്പെടുത്തുന്നു. 3403 ആണ് നിലവിൽ പി രാജീവിൻ്റെ ലീഡ്. അതേസമയം, തൃപ്പൂണിത്തുറയിൽ യുഡിഎഫിൻ്റെ കെ ബാബുവിൻ്റെ ലീഡ് നില കുറഞ്ഞു. 270 ആണ് നിലവിൽ അദ്ദേഹത്തിൻ്റെ ലീഡ്.
പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പള്ളിയുടെ ലീഡ് നില കുറഞ്ഞു. 928 ആണ് നിലവിലെ ലീഡ്. അങ്കമാലിയിൽ റോജി എം ജോൺ നില മെച്ചപ്പെടുത്തി. 3315 വോട്ടുകൾക്കാണ് റോജി എം ജോൺ ഇപ്പോൾ മുന്നിൽ നിൽക്കുന്നത്. ആലുവയിൽ അൻവർ സാദത്തും നില മെച്ചപ്പെടുത്തി. നിലവിൽ അൻവർ സാദത്തിന് 2465 വോട്ടുകളുടെ ലീഡുണ്ട്. പറവൂരിൽ വിഡി സതീശൻ ലീഡ് 2255 ആക്കി ഉയർത്തി. എറണാകുളത്ത് ടിജെ വിനോദും തൃക്കാക്കരയിൽ പിടി തോമസും ലീഡ് ഉയർത്തി. നിലവിൽ യഥാക്രമം 1110, 3035 എന്നിങ്ങനെയാണ് ലീഡ്.
വൈപ്പിനിൽ കെഎൻ ഉണ്ണികൃഷ്ണൻ്റെ ലീഡ് 5176 ആയി ഉയർന്നു. കൊച്ചിയിൽ കെജെ മാക്സിയുടെ ലീഡ് 9499 ആയി ഉയർന്നു. കുന്നത്തുനാടിൽ പിവി ശ്രീനിജൻ ലീഡ് 1813 ആക്കി ഉയർത്തി. മൂവാറ്റുപുഴയിൽ എൽദോ എബ്രഹാമും ലീഡ് ഉയർത്തി. 446 ആണ് നിലവിൽ അദ്ദേഹത്തിൻ്റെ ലീഡ്. കോതമംഗത്ത് ആൻ്റണി ജോൺ 1815 ആക്കി ലീഡ് ഉയർത്തി.
Story highlights: p rajeev lead extends in kalamassery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here