20000 കടന്ന് പയ്യന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി.ഐ. മധുസൂദനന്റെ ലീഡ്

വോട്ടെണ്ണല്‍ പുരോഗമിച്ച് മൂന്ന് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ പയ്യന്നൂരില്‍ എല്‍ഡിഎഫിന് ശക്തമായ മുന്നേറ്റം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി.ഐ മധുസൂദനന്റെ ലീഡ് നില 20,000 കടന്നു.
അതേസമയം കണ്ണൂരില്‍ ഭൂരിഭാഗം മണ്ഡലങ്ങളിലും എല്‍ഡിഎഫിന് ശക്തമായ മുന്നേറ്റമുണ്ട്. മട്ടന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ഷൈലജയുടെ ലീഡ് നിലയും ഇരുപതിനായിരത്തോട് അടുക്കുകയാണ്. ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സജീവ് ജോസഫാണ് മുന്നേറുന്നത്. പേരാവൂര്‍ മണ്ഡലത്തില്‍ സണ്ണി ജോസഫും ലീഡ് ചെയ്യുന്നുണ്ട്.
രാവിലെ എട്ട് മണിയോടെയാണ് സംസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിച്ചത്. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. വോട്ടെണ്ണല്‍ ആരംഭിച്ച് മൂന്നര മണിക്കൂര്‍ പിന്നീടുമ്പോള്‍ 92 മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്. 45 മണ്ഡലങ്ങളില്‍ യുഡിഎഫും മൂന്ന് മണ്ഡലങ്ങളില്‍ എന്‍ഡിഎയും മുന്നേറുന്നു.
Story highlights: T.I. Madhusudan leading in Payyannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here