വിവാദ പരാമര്‍ശം; മദ്രാസ് ഹൈക്കോടതിക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹര്‍ജി സുപ്രിംകോടതിയില്‍ ഇന്ന്

കൊവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആണെന്ന മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശത്തിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എം.ആര്‍. ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. ഒരു തെളിവുമില്ലാതെയാണ് മറ്റൊരു ഭരണഘടനാ സ്ഥാപനത്തിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് റാലികള്‍ നിയന്ത്രിക്കുന്നതില്‍ അടക്കം കമ്മീഷന്‍ വീഴ്ച വരുത്തിയെന്ന് മദ്രാസ് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും നിരീക്ഷിച്ചിരുന്നു.
Story Highlights- supreme court, madras high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here