യുഡിഎഫിനെ ആലസ്യം ദോഷം ചെയ്തു: പി ടി തോമസ്

pt thomas

യുഡിഎഫിലെ ആലസ്യം ദോഷം ചെയ്തുവെന്ന് കോണ്‍ഗ്രസ് നേതാവ് പി ടി തോമസ്. കോണ്‍ഗ്രസ് പരമാവധി ചെയ്തു. അഗാധ ഗര്‍ത്തത്തിലേക്ക് പോയ തെരഞ്ഞെടുപ്പ് ഫലമാണിത്. അതിനിടയില്‍ തന്റെ കാലുകൊണ്ട് ഒരു ചവിട്ട് കൂടെ കോണ്‍ഗ്രസ് പാര്‍ട്ടിക്കോ യുഡിഎഫിനോ കൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല. അത് ചര്‍ച്ച ചെയ്ത് പരിഗണിക്കും.

യുഡിഎഫിനോ കോണ്‍ഗ്രസിനോ ഉണ്ടായ പരാജയം ഏതെങ്കിലും ഒരു വ്യക്തിയുടെയോ ഒരു നേതാവിന്റെയോ മാത്രം കുഴപ്പം കൊണ്ട് ഉണ്ടായതല്ല. വളരെ കാലമായി, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 19 സീറ്റ് കിട്ടിയതിനെ തുടര്‍ന്ന് ഒരു ആലസ്യം ഉണ്ടായിട്ടുണ്ട്. ആലസ്യം ദോഷം ചെയ്തു.

പ്രതിപക്ഷ നേതാവ് നല്ല നിലയില്‍ പ്രവര്‍ത്തിച്ചു. പരാജയം ഉണ്ടാകുമ്പോള്‍ നേതാക്കളെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നതിന് പകരം കോണ്‍ഗ്രസ് പാര്‍ട്ടി ഗൗരവതരമായി സംഘടന സംവിധാനത്തെ പറ്റി ചര്‍ച്ച ചെയ്യണം. സംഘടനപരമായ വീഴ്ചകള്‍ പരിഹരിച്ചാലേ ശക്തമായി മുന്നോട്ട് പോകാന്‍ പറ്റൂ. നേതൃമാറ്റം കവലകളിലും തെരുവുകളില്‍ പറയേണ്ട കാര്യമല്ല. 19 സീറ്റ് ജയിച്ചപ്പോള്‍ ഒറ്റ സീറ്റ് വിജയിച്ച എല്‍ഡിഎഫിലെ പിണറായി വിജയന്‍ കുത്തിയൊലിച്ച് പോകുമെന്ന് ആരും പറഞ്ഞില്ലല്ലോ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Story Highlights- p t thomas, assembly elections 2021, congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top