Advertisement

യുവ നേതാക്കളുടെ വരവും പോക്കും കണ്ട 2021ലെ തെരഞ്ഞെടുപ്പ്

May 3, 2021
Google News 1 minute Read

യുവ നേതാക്കളുടെ വരവും പോക്കും കണ്ട തെരഞ്ഞെടുപ്പു കൂടിയായിരുന്നു 2021 ലേത്. തിരുവനന്തപുരം ജില്ലയില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലം തികച്ചും യുവാക്കള്‍ തമ്മിലുള്ള മത്സരം തന്നെയായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത് 21,515 വോട്ടുകള്‍ക്കാണ് വിജയിച്ചത്. യുഡിഫിന്റെ വീണ എസ് നായരും ബിജെപിയുടെ വി വി രാജേഷുമായിരുന്നു എതിരാളികള്‍.

തിരുവനന്തപുരം ജില്ലയിലെ മറ്റൊരു യുവ പ്രധിനിധി മണ്ഡലമായിരുന്നു അരുവിക്കര. എളുപ്പത്തില്‍ വിജയിച്ചു കയറാമെന്നു കരുതിയെത്തിയ സിറ്റിംഗ് എംഎല്‍എ കെ.എസ് ശബരീനാഥന് പക്ഷേ അടി പതറി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജി സ്റ്റീഫന്‍ 5046 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇവിടെ വിജയിച്ചു കയറി.

എറണാകുളം തൃപ്പൂണിത്തുറ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ പരാജയം എല്‍ഡിഎഫിനെയാകെ ഞെട്ടിച്ചു. ബാര്‍ കോഴ അഴിമതിയില്‍ ക്ലീന്‍ ചിറ്റ് കിട്ടി മത്സരിക്കാനെത്തിയ കെ. ബാബു ഇവിടെ ജയിച്ചത് 992 വോട്ടിന്റെ ഭൂരിപക്ഷത്തിന്. പിറവം മണ്ഡലത്തില്‍ യുവ യുഡിഎഫ് സ്ഥാനാര്‍ത്ഥികളില്‍ ഒരാളായ അനൂപ് ജേക്കബ് 25364 സീറ്റുകള്‍ക്ക് വിജയിച്ചു.

യുവാക്കള്‍ തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു പാലക്കാട് തൃത്താലയിലേത്. മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.ബി രാജേഷും യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.ടി.ബല്‍റാമും തമ്മിലുള്ള മത്സരമായിരുന്നു.3173 ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.ബി രാജേഷ് വിജയിച്ചു.

പട്ടാമ്പിയില്‍ നടന്ന യുവ പോരാട്ടമായിരുന്നു എല്‍ഡിഎഫിലെ മുഹമ്മദ് മുഹ്സിനും യുഡിഎഫിലെ റിയാസ് മൂക്കോളിയും തമ്മിലുള്ളത്. അവിടെയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ് മുഹ്സിന്‍ 17974 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. യുഡിഎഫ് സിറ്റിംഗ് സീറ്റായ പാലക്കാട് നിലനിര്‍ത്താന്‍ ഷാഫി പറമ്പിലിനായി എന്നത് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ആശ്വാസ ഘടകമാണ്. 3863 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം.

കോഴിക്കോട് ബാലുശ്ശേരിയിലെ യുവ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എം സച്ചിന്‍ ദേവ് 20372 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ബേപ്പൂരില്‍ നിന്നും മത്സരിച്ച മറ്റൊരു യുവ എല്‍ഡിഎഫ് നേതാവാണ് പി എ മുഹമ്മദ് റിയാസ്. 28847 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് റിയാസ് വിജയിച്ചത്.

കണ്ണൂര്‍ കല്യാശേരിയില്‍ മത്സരിച്ച മറ്റൊരു യുവ എല്‍ഡിഎഫ് നേതാവാണ് എം വിജിന്‍. 44393 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജിന്റെ ജയം. തലശേരിയില്‍ 36801 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എം എന്‍ ഷംസീര്‍ വിജയിച്ചത്. യുഡിഎഫിന്റെ മറ്റൊരു ആശ്വാസ ഘടകമായിരുന്നു യുവ നേതാവ് പി സി വിഷ്ണുനാഥിന്റെ 1282 ഭൂരിപക്ഷത്തിലുള്ള കുണ്ടറയിലെ വിജയം.

കായംകുളത്ത് നടന്ന മത്സരത്തില്‍ എല്‍ഡിഎഫിലെ യു. പ്രതിഭ 6298 സീറ്റുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിനെ പരാജയപ്പെടുത്തി.

മാവേലിക്കരയുടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം എസ് അരുണ്‍കുമാറിന്റെ 24539 ഭൂരിപക്ഷ വിജയവും എടുത്ത് പറയേണ്ട ഒന്നാണ്. തവനൂര്‍ മണ്ഡലത്തില്‍ 5470 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കെ ടി ജലീല്‍ വിജയിച്ചു. യുഡിഎഫിന്റെ ഫിറോസ് കുന്നംപറമ്പിലിനെയാണ് ജലീല്‍ പരാജയപ്പെടുത്തിയത്. വയനാട് കല്‍പ്പറ്റയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ടി സിദ്ദിഖിന്റെ 5470 വോട്ടിന്റെ വിജയം യുഡിഎഫിന് മറ്റൊരു ആശ്വാസ ഘടകം തന്നെയാണ്.

Story Highlights- assembly election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here