കണ്ണൂരില്‍ ബോംബ് പൊട്ടി രണ്ട് കുട്ടികള്‍ക്ക് പരുക്ക്

കണ്ണൂര്‍ തില്ലങ്കേരിയില്‍ ബോംബ് പൊട്ടി രണ്ട് കുട്ടികള്‍ക്ക് പരുക്ക്. തില്ലങ്കേരി പടിക്കച്ചാലിനടുത്ത് നെല്യാട്ടേരിയിലെ കെ. റുഖിയയുടെ കബീറിന്റെയും മക്കളായ അമീന്‍ (5), റബീല്‍ (2) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. സമീപത്തെ പറമ്പില്‍ നിന്ന് കിട്ടിയ ബോംബ്, ബോളാണെന്ന് കരുതി വീട്ടിനകത്ത് നിന്ന് കളിക്കുന്നതിനിടെ പൊട്ടിതെറിക്കുകയായിരുന്നു. അമീന് നെഞ്ചിനും കാലിനും കൈക്കുമാണ് പരുക്ക്. പേരാവൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇരിട്ടി ആശുപത്രിയിലെ പ്രാഥമിക ചികിത്സയക്ക് ശേഷം അമീനിനെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Story Highlights- bomb blast

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top