ഹെലികോപ്റ്റർ രാഷ്ട്രീയം കേരളത്തിൽ ചിലവാകില്ല – ബിജെപി ദേശീയ സമിതി അംഗം സി കെ പത്മനാഭന്‍

തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ബിജെപി നേതൃത്വത്തെ ശക്തമായി വിമര്‍ശിച്ച് ദേശീയ സമിതി അംഗം സി കെ പത്മനാഭന്‍. സംസ്ഥാന രാഷ്ട്രീയത്തിന്റെ മര്‍മ്മം മനസിലാക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടുവെന്ന് സി കെ പത്മനാഭന്‍ ആരോപിച്ചു.

ബിജെപി സംഘടനാ സംവിധാനത്തില്‍ അടിസ്ഥാനപരമായ മാറ്റം വേണം. എല്‍ഡിഎഫ് വിജയത്തില്‍ പിണറായി വിജയന്റെ വ്യക്തിപ്രഭാവത്തിന് വലിയ പങ്കുണ്ടെന്നും പത്മനാഭന്‍ പറഞ്ഞു. കെ സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചതിനേയും സി കെ പത്മനാഭന്‍വിമര്‍ശിച്ചു.

വടക്കേന്ത്യയിലെ ജനങ്ങള്‍ക്ക് ഇടയില്‍ പ്രയോഗിക്കുന്ന തന്ത്രങ്ങള്‍ ഇവിടെ ചിലവാകില്ല. ഹെലികോപ്റ്റര്‍ രാഷ്ട്രീയം കേരളത്തില്‍ ചിലവാകില്ലെന്നും സി കെ പത്മനാഭന്‍ കണ്ണൂരില്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top