Advertisement

ഹരിപ്പാട് മണ്ഡലത്തില്‍ ബിജെപി വോട്ട് മറിച്ചെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

May 5, 2021
Google News 1 minute Read

ഹരിപ്പാട് മണ്ഡലത്തില്‍ യുഡിഫ് സ്ഥാനാര്‍ത്ഥി രമേശ് ചെന്നിത്തലയ്ക്ക് ബിജെപി വോട്ട് മറിച്ചുനല്‍കിയെന്നാരോപിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍ സജിലാല്‍ രംഗത്ത്. പതിനായിരത്തോളം വോട്ടുകളാണ് ബിജെപി മറിച്ചു നല്‍കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും ബിജെപി വോട്ടുകള്‍ മറിച്ചു നല്‍കിയതായി സജിലാല്‍ പറഞ്ഞു.

മണ്ഡലത്തിലുടനീളം ശക്തമായ പ്രചാരണം കാഴ്ചവയ്ക്കാന്‍ ഇടതുപക്ഷത്തിന് സാധിച്ചിരുന്നു. എന്നാല്‍ ബിജെപി-കോണ്‍ഗ്രസ് സഖ്യത്തിന്റെ പ്രവര്‍ത്തനമാണ് ഇടതുപക്ഷത്തിന് പ്രതികൂലമായതെന്നും സജിലാല്‍ പറയുന്നു. 13666 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇടത് സ്ഥാനാര്‍ത്ഥി സജിലാലിനെ തോല്‍പിച്ച് രമേശ് ചെന്നിത്തല മണ്ഡലത്തില്‍ വിജയിച്ചത്.

2019 ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ഹരിപ്പാട് മണ്ഡലത്തില്‍ ബിജെപിക്ക് 22238 വോട്ടുകളാണ് ലഭിച്ചത്. ഇക്കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ അത് 17890 ആയി ചുരുങ്ങി. ബിജെപിയുടെ പതിനായിരത്തോളം വോട്ടുകളാണ് രമേശ് ചെന്നിത്തലയുടെ വിജയത്തിനായി മറിച്ചു നല്‍കിയതെന്നാണ് സജിലാലിന്റെ ആരോപണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here