Advertisement

സംസ്ഥാനത്ത് രണ്ട് മാസം കെഎസ്ഇബി, വാട്ടർ അതോറിറ്റി കുടിശ്ശികകൾ പിരിക്കില്ല

May 5, 2021
Google News 2 minutes Read
KSEB Water Authority arrears

സംസ്ഥാനത്ത് രണ്ട് മാസം കെഎസ്ഇബിയുടെയും വാട്ടർ അതോറിറ്റിയുടെയും കുടിശ്ശികകൾ പിരിക്കില്ല. വാർത്താസമ്മേളനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇതോടൊപ്പം ബാങ്കുകളുടെ റിക്കവറി നടപടികളും നിർത്തിവയ്ക്കാൻ ആവശ്യപ്പെടും എന്ന് മുഖ്യമന്ത്രി അറിയിച്ചു.

ആലപ്പുഴ ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിന്റെ കാരണം വ്യക്തമല്ല. ആലപ്പുഴയിൽ രോഗികൾ വർധിക്കുന്നതിന്റെ കാരണം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആലപ്പുഴയിൽ ഇന്ന് 2951 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2947 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ. ജില്ലയിൽ ഇന്നലെ 2791 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴയിൽ കൊവിഡ് ബാധ വർധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 41,953 പേർക്കാണ്. കേരളത്തിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. സംസ്ഥാനത്ത് ഇന്ന് 58 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.

Story Highlights- KSEB and Water Authority will not collect arrears for two months

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here