17
Jun 2021
Thursday

തൃശൂരിൽ ഇന്ന് 3587 പേർക്ക് കൊവിഡ്

3587 covid cases thrissur

തൃശൂർ ജില്ലയിൽ വ്യാഴാഴ്ച 3587 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു; 1519 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 43,748 ആണ്. തൃശൂർ സ്വദേശികളായ 103 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,69,511 ആണ്. 1,24,907 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.55% ആണ്.

ജില്ലയിൽ വ്യാഴാഴ്ച സമ്പർക്കം വഴി 3556 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 07 പേർക്കും, 15 ആരോഗ്യ പ്രവർത്തകർക്കും ഉറവിടം അറിയാത്ത 9 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനു മുകളിലുള്ള 278 പുരുഷൻമാരും 269 സ്ത്രീകളും പത്ത് വയസ്സിനു താഴെയുള്ള 113 ആൺകുട്ടികളും 98 പെൺകുട്ടികളുമുണ്ട്. 3732 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 406 പേർ ആശുപത്രിയിലും 3326 പേർ വീടുകളിലുമാണ്.

1,4040 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 8152 പേർക്ക് ആന്റിജൻ പരിശോധനയും 4833 പേർക്ക് ആർടി-പിസിആർ പരിശോധനയും 1055 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതു വരെ ആകെ 14,68,594 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

875 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,82,672 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 74 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.

Story Highlights: 3587 covid cases today in thrissur

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top