Advertisement

രാജ്യത്ത് ഓക്‌സിജന്‍ ഓഡിറ്റ് ആവശ്യമെന്ന് സുപ്രിംകോടതി

May 6, 2021
Google News 1 minute Read
Hathras; Supreme Court rules on petitions today

രാജ്യത്ത് ഓക്‌സിജന്‍ ഓഡിറ്റ് ആവശ്യമെന്ന് സുപ്രിംകോടതി. ഓക്‌സിജന്‍ ഓഡിറ്റ് ഇപ്പോള്‍ തയാറാക്കാന്‍ തുടങ്ങിയാല്‍ മൂന്നാം തരംഗത്തെ നേരിടാന്‍ കഴിയും. മൂന്നാം തരംഗത്തെ നേരിടാന്‍ പദ്ധതിയെന്തെന്ന് കേന്ദ്രത്തോട് സുപ്രിംകോടതി ചോദിച്ചു.

Read Also : സംവരണം 50 ശതമാനം കടക്കാന്‍ പാടില്ല; മറാത്ത സംവരണം റദ്ദാക്കി സുപ്രിംകോടതി

മൂന്നാം തരംഗം ശാസ്ത്രീയമായ തയാറെടുപ്പോടെ നേരിടണം. അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കേണ്ട ഓക്‌സിജന്‍ സ്‌റ്റോക്ക് ചെയ്യേണ്ടതുണ്ട്. കുട്ടികള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കണമെന്നും കുട്ടികളെയും മഹാമാരി ബാധിച്ചേക്കാമെന്നും കോടതി.

ഡല്‍ഹിയിലെ ഓക്‌സിജന്‍ ക്ഷാമത്തെ കുറിച്ചുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹിക്ക് 700 മെട്രിക് ടണ്‍ ഓക്‌സിജന്‍ നല്‍കുന്നതിനുള്ള പദ്ധതി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ ഇന്ന് സമര്‍പ്പിക്കണം. കേസില്‍ വാദം തുടരുകയാണ്.

Story Highlights: covid 19, oxygen, supreme court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here