എൽഡിഎഫിന്റെ ‘വിജയ’ദിനത്തില്‍ ദീപം തെളിയിച്ച് ഒ.രാജഗോപാല്‍;ഹാഷ്ടാഗിൽ സേവ് ബംഗാൾ
എൽഡിഎഫിന്റെ ‘വിജയ’ദിനത്തില്‍ ദീപം തെളിയിച്ച് മുന്‍ നേമം എംഎല്‍എയും ബിജെപി മുതിര്‍ന്ന നേതാവുമായ ഒ രാജഗോപാല്‍. എല്‍ഡിഎഫ് വിജയത്തിന്റെ ഭാഗമായിട്ടല്ല,ബംഗാളില്‍ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധ സൂചകമായിട്ടാണ് ദീപം തെളിയിക്കല്‍.
ബംഗാള്‍ വയലന്‍സ്, സേവ് ബംഗാള്‍ എന്നി ഹാഷ് ടാഗുകള്‍ നല്‍കി ദീപം തെളിയിച്ച ചിത്രങ്ങളാണ് രാജഗോപാല്‍ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന സന്ദീപ് വാചസ്പതിയും കുടുംബസമേതം ദീപം തെളിച്ചു. ബംഗാളില്‍ കലാപത്തിന് ഇരയായവർക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ദീപം തെളിച്ചത്.ബംഗാള്‍ കലാപത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം അവലംബിക്കുന്നത് ലജ്ജാകരമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here