Advertisement

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; രണ്ടര കോടിയുടെ കഞ്ചാവ് പിടികൂടി

May 8, 2021
Google News 1 minute Read

ലോക്ക്ഡൗണിന്റെ മറവിൽ സംസ്ഥാനത്ത് വൻ തോതിൽ കഞ്ചാവ് കടത്ത്. തിരുവനന്തപുരം ആക്കുളം റോഡിൽ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സംഘം നടത്തിയ പരിശോധനയിൽ 200 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത കഞ്ചാവിന് രണ്ടര കോടിയോളം വില വരുമെന്നാണ് പ്രാഥമിക നിഗമനം.

ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ സംസ്ഥാനത്തേയ്ക്ക് വൻ തോതിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന് എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം തച്ചോട്ടുകാവിൽ നിന്ന് 205 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ലോക്ക്ഡൗൺ സാഹചര്യത്തിൽ ചരക്ക് വാഹനങ്ങളിൽ കർശന പരിശോധന നടത്തേണ്ടെന്ന് സർക്കാർ ഉത്തരവുണ്ടായിരുന്നു. ഇതിന്റെ മറവിലാണ് വ്യാപകമായ കഞ്ചാവ് കടത്ത്.

Story Highlights: opium, state exise squad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here