Advertisement

ഗുജറാത്തിൽ എട്ടുവയസുകാരിയെ പുലി കടിച്ചുകൊന്നു

May 9, 2021
Google News 0 minutes Read

എട്ടുവയസുകാരിയെ പുലി കടിച്ചകൊന്നു. ഗുജറാത്തിലെ അമ്രേലി ജില്ലയില്‍ പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.കൃഷിയിടത്തിന് സമീപത്തെ വീട്ടിന്റെ ടെറസില്‍ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുട്ടിയെയാണ് പുലി കടിച്ചുകൊന്നത്. പായല്‍ ദേവക എന്ന കുട്ടിയാണ് മരിച്ചത്.

കുട്ടിയുടെ കഴുത്തിന് പിടികൂടിയ പുലി 500 മീറ്ററോളം വലിച്ചിഴച്ച്‌ കൊണ്ടുപോവകയായിരുന്നു.വനത്തിനുള്ളില്‍ വെച്ച്‌ കുട്ടിയെ കണ്ടെത്തുമ്പോഴേക്കും മരിച്ചിരുന്നു. കുട്ടിയുടെ കുടുംബത്തിന് സൂരത്ത് റേഞ്ച് വനംവകുപ്പ് നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പുലിയെ ഇതുവരെയും പിടികൂടാനായിട്ടില്ല. പുലിക്കായി കെണിയൊരുക്കിയതായും വനം വകുപ്പ് അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here