Advertisement

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (09-05-2021)

May 9, 2021
Google News 0 minutes Read

ഡ്രൈവറെ മര്‍ദിച്ച കേസ്; ഡിജിപി സുധേഷ് കുമാറിന്റെ മകള്‍ക്കെതിരെ കുറ്റപത്രം നല്‍കിയേക്കും

പൊലീസ് ഡ്രൈവറെ മര്‍ദിച്ച കേസില്‍ ഡിജിപി സുധേഷ് കുമാരിന്റെ മകള്‍ക്കെതിരെ കുറ്റപത്രം നല്‍കിയേക്കും. തുടര്‍നടപടികള്‍ ക്രൈംബ്രാഞ്തിന് തീരുമാനിക്കാമെന്ന് ഡിജിപി നിലപാടെടുത്തു. ഇത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് സര്‍ക്കാരിന്റെ അഭിപ്രായം തേടിയേക്കും.

സംസ്ഥാനത്തെ എല്ലാ പനി ക്ലിനിക്കുകളും കൊവിഡ് ക്ലിനിക്കുകൾ ആക്കുന്നു; ചികിത്സാ മാർഗരേഖ പുതുക്കി ആരോഗ്യവകുപ്പ്

സംസ്ഥാനത്തെ കൊവിഡ് ചികിത്സാ മാർഗരേഖ പുതുക്കി ആരോഗ്യവകുപ്പ്. സംസ്ഥാനത്തെ എല്ലാ പനി ക്ലിനിക്കുകളും കൊവിഡ് ക്ലിനിക്കുകൾ ആക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൊവിഡ് ബാധിതരുടെ ചികിത്സയ്ക്കായി ഓപികൾ സജ്ജമാക്കണം.

കൊവിഡ് വൈറസിന്റെ ഇന്ത്യൻ വകഭേദം ശ്രീലങ്കയിലും ബംഗ്ലാദേശിലും

കൊവിഡ് വൈറസിന്റെ ഇന്ത്യൻ വകഭേദം അയൽരാജ്യങ്ങളായ ശ്രീലങ്കയിലും ബംഗ്ലാദേശിലും കണ്ടെത്തി. ബി.1.167 എന്ന വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ വ്യാപനമുണ്ടാകാതിരിക്കാൻ ഇരു രാജ്യങ്ങളും നിർദേശം നൽകി.

ലോക്ക്ഡൗൺ രണ്ടാം ദിനം; ഇന്ന് മുതൽ പൊലീസ് പാസ് നിർബന്ധം

സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ തുടരുമ്പോൾ പരിശോധന കർശനമാക്കി പൊലീസ്. തൊഴിലാളികൾ ഉൾപ്പെടെയുള്ള യാത്രികർക്ക് ഇന്നുമുതൽ പൊലീസ് പാസ് നിർബന്ധമാണ്. ഇന്നും ജില്ലാ അതിർത്തി മേഖലകളിൽ കൂടുതൽ പരിശോധനയുണ്ടാകും.

സിദ്ദിഖ് കാപ്പനെ ജയിലിലേക്ക് മാറ്റിയ നടപടി; യുപി സർക്കാരിനെതിരെ കോടതിയലക്ഷ്യ നോട്ടിസ്

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പട്ടെ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ വീണ്ടും മഥുര ജയിലിലേക്ക് മാറ്റിയ നടപടിയിൽ യുപി സർക്കാരിനെതിരെ കോടതിയലക്ഷ്യ നോട്ടിസ്. യുപി സർക്കാർ ഉത്തരവ് ലംഘിച്ചെന്ന് നോട്ടിസിൽ പറയുന്നു.

ചൈനീസ് റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ വീണെന്ന് അനുമാനം

ചൈനയുടെ നിയന്ത്രണം വിട്ട ലോങ് മാർച്ച് 5ബി റോക്കറ്റ് ഭൂമിയിൽ വീണെന്ന് റിപ്പോർട്ട്. ഇന്ത്യൻ മഹാസമുദ്രത്തിൽ, മാലിദ്വീപിനരികെ റോക്കറ്റ് വീണു എന്നാണ്ചൈന പറയുന്നത്. ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും ചില മാധ്യമങ്ങളിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കോൺഗ്രസ് പുനസംഘടനയ്ക്കായി ഹൈക്കമാൻഡ് സംഘം കേരളത്തിലേക്ക്; പരിഗണനയിൽ ആരെല്ലാം?

കോൺഗ്രസ് പുനസംഘടനയ്ക്കായി ഹൈക്കമാൻഡ് സംഘം കേരളത്തിലെത്തും. ലോക്‌സഭാ മുൻ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഗാർഖെ, പുതുച്ചേരി മുഖ്യമന്ത്രി വൈദ്യലിംഗം എന്നിവരുണ്ടാകും. ലോക്ക്ഡൗണിന് ശേഷമാകും സന്ദർശനം. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ഐ ഗ്രൂപ്പിൽ നിന്നും വി.ഡി സതീശന്റെ പേരാണ് ഉയരുന്നത്. 

ഹിമന്ത ബിശ്വ ശർമ അസമിലെ അടുത്ത മുഖ്യമന്ത്രിയാകുമെന്നു സൂചന

ഹിമന്ത ബിശ്വ ശർമ അസമിലെ അടുത്ത മുഖ്യമന്ത്രിയാകുമെന്നു സൂചന. ഡൽഹിയിൽ ചേർന്ന ഉന്നതതല ചർച്ചകളിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. ഇന്ന് ഗുവഹട്ടിയിൽ നടക്കുന്ന നിയമസഭാ കക്ഷി യോഗത്തിനു ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here