Advertisement

രാജ്യത്തെ ജനങ്ങളോട് മോദി മാപ്പ് പറയണമെന്ന് അസദുദ്ദീൻ ഒവൈസി

May 10, 2021
Google News 1 minute Read

രാജ്യത്തെ ജനങ്ങളോട് നരേന്ദ്രമോദി മാപ്പ് പറയണമെന്ന് ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്ലിമീൻ അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി.
‘ആവശ്യമായ ചികിത്സയും ഓക്സിജനും ലഭിക്കാതെ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ട്ടപ്പെട്ട ജങ്ങളോട് പ്രധാനമന്ത്രി മാപ്പ് പറയണം. നരേന്ദ്രമോദിക്ക് മാധ്യമ പ്രവർത്തകരെയും പാർലിമെന്റിനെയും ഭയമാണ്. ചികിത്സകളെ കുറിച്ചും ആശുപത്രികളെ കുറിച്ചും അദ്ദേഹം ഒന്നും സംസാരിക്കില്ല. മറിച്ച് മറ്റു കാര്യങ്ങളെ കുറിച്ച് വാതോരാതെ സംസാരിക്കും’. ഒവൈസി പ്രധാനമന്ത്രിക്കെതിരെ ട്വീറ്റിലൂടെ ആഞ്ഞടിച്ചു.

കേന്ദ്രത്തിന്റെ വാക്സിൻ നയത്തെ രൂക്ഷമായ ഭാഷയിലാണ് നേരത്തെ ഒവൈസി വിമർശിച്ചത്. ‘ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതാണ് മോദിയുടെ വാക്സിൻ നയം. ജിഎസ്ടി ഈടാക്കുന്നത് എന്തിനാണ്. വിദേശരാജ്യങ്ങളിൽ നിർമ്മിക്കുന്ന വാക്‌സിൻ ഇറക്കുമതി ചെയ്യാൻ ഇന്ത്യക്ക് എന്തിനാണ് ഇതാ വിമുഖത. രാജ്യത്തിന് ഇപ്പോൾ ആവശ്യം എല്ലാവർക്കും ലഭ്യമാകുന്ന സൗജന്യ വാക്‌സിനേഷൻ ആണെന്നും രജിസ്‌ട്രേഷൻ പ്രക്രിയ എളുപ്പമാക്കി എല്ലാവർക്കും എത്രയും പെട്ടന്ന് വാക്‌സിൻ ലഭ്യമാക്കുന്നതിന് പകരം ജനങ്ങളെ ആശങ്കയിലേക്ക് തള്ളിവിടരുതെന്നും ഒവൈസി ആവശ്യപ്പെട്ടു.

Story Highlights: Asaduddin Owaisi, narendra modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here