ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (11-05-2021)

റഷ്യയിലെ സ്‌കൂളില്‍ വെടിവയ്പ്; 13 മരണം
റഷ്യയിലെ കസാനില്‍ സ്‌കൂളില്‍ വെടിവയ്പ്. 13 പേര്‍ കൊല്ലപ്പെട്ടു. 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു.
കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ മേഖലക്ക് കൈത്താങ്ങാകാന്‍ ഇന്ത്യോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്നും രണ്ട് ഓക്സിജന്‍ കണ്ടെയ്നറുകള്‍ എത്തിച്ച് ഇന്ത്യന്‍ വ്യോമസേനയുടെ IL-76 വിമാനം. സിംഗപ്പൂരില്‍ നിന്ന് മൂന്ന് ഓക്സിജന്‍ കണ്ടെയ്നറുകള്‍ കൂടി എത്തിക്കുന്നുണ്ടെന്ന് വ്യോമസേന അറിയിച്ചു.
കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് നിയന്ത്രണാതീതമായിട്ടില്ലെന്ന് മന്ത്രി കെ കെ ശൈലജ
കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് നിയന്ത്രണാതീതമായിട്ടില്ലെന്ന് മന്ത്രി കെ കെ ശൈലജ. സംസ്ഥാനത്തെ ഐസിയു കിടക്കകള്‍ നിറഞ്ഞുവരുന്ന അവസ്ഥയുണ്ട്. ഇപ്പോഴത്തെ സ്ഥിതി പ്രതീക്ഷിച്ചതല്ല, ചില ജില്ലകളില്‍ കൊവിഡ് വ്യാപനം രൂക്ഷമാണെന്നും ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടു.
സൊഹ്റാബുദ്ദീന്‍ ഷെയ്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്ത പി കന്ദസ്വാമി ഐപിഎസിനെ പുതിയ തമിഴ്‌നാട് ഡിജിപിയായി നിയമിച്ച് സ്റ്റാലിന്‍ സര്‍ക്കാര്‍. പി കന്ദസ്വാമിയെ വിജിലന്‍സ്-ആന്റി കറപ്ഷന്‍ തലപ്പത്തേക്ക് നിയമിച്ചുകൊണ്ടാണ് സ്റ്റാലിന്‍ മുഖ്യമന്ത്രി പദവിയിലേയ്ക്ക് കാല്‍ എടുത്തുവെച്ചത് .
ജീവനക്കാർ സ്വയം പ്രഖ്യാപിത ലോക്ക്ഡൗണിൽ സർക്കാർ സ്ഥാപനമായ കെബിപിഎസിൽ പാഠപുസ്തകങ്ങളുടെ അച്ചടി മുടങ്ങി. കൂടുതൽ ജീവനക്കാർ കൊവിഡ് ബാധിതരായിട്ടും ,മാനേജ്മെന്റ് സുരക്ഷ ഉറപ്പാക്കുന്നില്ലെന്നാണ് ജീവനക്കാരുടെ ആരോപണം.
മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു
നടനും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു. 81 വയസായിരുന്നു. ദീര്‍ഘനാളായി അര്‍ബുദ ബാധിതനായിരുന്നു.
കേരള രാഷ്ട്രീയത്തിലെ ശക്തമായ സ്ത്രീ സാന്നിധ്യം; കെ ആര്‍ ഗൗരിയമ്മ അന്തരിച്ചു
മുന്‍മന്ത്രി കെ ആര്‍ ഗൗരിയമ്മ അന്തരിച്ചു. രാവിലെ ഏഴ് മണിക്ക് ആയിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 102 വയസിലായിരുന്നു അന്ത്യം.
കൊവിഡ് പോസിറ്റിവിറ്റി റേറ്റ് വര്‍ധന; സംസ്ഥാനത്ത് കടുത്ത നിയന്ത്രണം തുടരുന്നു
സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് വര്‍ധിക്കുന്നതില്‍ ആശങ്ക. 72 പഞ്ചായത്തുകളില്‍ 50 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. എറണാകുളം, തിരുവനന്തപുരം, കണ്ണൂര്‍, ജില്ലകളില്‍ രോഗികളുടെ എണ്ണം കൂടുന്നു. ഈ ജില്ലകളില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും.
Story Highlights: news round up, todays headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here