വിഡിയോ കോൾ കൊണ്ട് ഏകാന്തതയെ മറികടക്കാനാവുമെന്ന് 90 ശതമാനം ഇന്ത്യക്കാരും കരുതുന്നു: പഠനം

വിഡിയോ കോൾ കൊണ്ട് ഏകാന്തയെ മറികടക്കാനാവുമെന്ന് 90 ശതമാനം ഇന്ത്യക്കാരും കരുതുന്നു എന്ന് പഠനം. പ്രമുഖ വിഡിയോ കോൾ സേവനമായ സൂം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോക്ക്ഡൗൺ സമയത്ത് വീടുകളിൽ ഒറ്റക്കിരിക്കുന്ന ആളുകൾ വിഡിയോ കോൾ കൊണ്ടാണ് ഏകാന്തത മറികടക്കുന്നതെന്നും പഠനത്തിൽ പറയുന്നു.
വിഡിയോ കോൺഫറൻസ് നടത്തുന്നതുവഴി ഓഫീസ് യോഗങ്ങളിൽ എല്ലാവർക്കും പങ്കെടുക്കാനാവുമെന്ന് 92 ശതമാനം പേരും കരുതുന്നു. 90 ശതമാനം പേർ വിഡിയോ കോൾ കൊണ്ട് ഏകാന്തത മറികടക്കാനാവുമെന്ന് കരുതുന്നു. 92 ശതമാനം പേർ വിർച്വൽ സൗകര്യങ്ങളും ആക്റ്റിവിറ്റികളും മറ്റുള്ളവരുമായി ഈ സമയത്ത് ബന്ധപ്പെടാൻ സഹായിക്കുന്നുണ്ടെന്ന് കരുതുന്നവരാണ്. 75 ശതമാനം പേർ ഇത്തരം പ്രവർത്തനങ്ങൾ വൈകാരികാരോഗ്യത്തെ മെച്ചപ്പെടുത്തുന്നുണ്ടെന്ന് പറയുന്നു.
“ചെറുപ്പക്കാരിൽ മാത്രമല്ല, മുതിർന്നവരിൽ വിഡിയോ കോൾ സംസ്കാരം വർധിക്കുകയാണ്. ഓഡിയോ കോളിനെക്കാൾ വിഡിയോ കോളിലൂടെയുള്ള സംഭാഷണ ശൈലി മാനസികാരോഗ്യത്തെയും സഹായിക്കുന്നുണ്ട്.”- സൂം ഇന്ത്യ ജെനറൽ മാനേജർ സമീർ രാജെ പറഞ്ഞു.
Story Highlights: 90% of Indians think video calls help them combat loneliness: Zoom
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here