Advertisement

അമേരിക്കയില്‍ നിന്നും സിംഗപ്പൂരില്‍ നിന്നും ഇന്ത്യയിലേക്ക് പണം അയക്കാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിള്‍ പേ

May 12, 2021
Google News 2 minutes Read

അമേരിക്കയില്‍ നിന്നും സിംഗപ്പൂരില്‍നിന്നും ഇന്ത്യയിലേക്ക് പണം അയക്കാന്‍ പുതിയ സംവിധാനവുമായി ഗൂഗിള്‍ പേ. രണ്ട് വ്യക്തികള്‍ തമ്മില്‍ ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തിലേക്ക് പണമയക്കുന്ന സംവിധാനം ആദ്യമായാണ് നടപ്പാക്കുന്നത്. അന്താരാഷ്ട്ര പണമിടപാട് സ്ഥാപനങ്ങളായ വൈസ്, വെസ്റ്റേണ്‍ യൂണിയന്‍ കോ എന്നിവരുമായി ചേര്‍ന്നാണ് ഗൂഗിൾ പേ പുതിയ സംവിധാനം അവതരിപ്പിക്കുന്നത്.

അതേസമയം യാത്രാ ആവശ്യങ്ങള്‍ക്കായി കാനഡ,ഓസ്‌ട്രേലിയ, ജപ്പാന്‍, റഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ ചില പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് ജി പേ ഉപയോഗിക്കാമായിരുന്നു. ആപ്പുകളിലും വെബ്‌സൈറ്റുകളിലും പണമടക്കുന്നതിനായി നിരവധി രാജ്യങ്ങളില്‍ സൗകര്യം ലഭ്യമാണ്. കൊവിഡ് പശ്ചാത്തലത്തിൽ ഗൂഗിൾ പേ യുടെ പുതിയ ഫീച്ചർ ഓണ്‍ലൈന്‍ പണമിടപാട് രംഗത്ത് വലിയ കുതിച്ചുചാട്ടം ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ.

Story Highlights: Google Pay users in US can now transfer money to India, Singapore

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here