ഒരു മകന്റെ മൃതദേഹം സംസ്കരിച്ച് വീട്ടിലെത്തി; പിതാവ് കണ്ടത് അടുത്ത മകന്റെ മൃതദേഹം

ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിൽ ഒരു പിതാവിന് മണിക്കൂറുകൾക്കുള്ളിൽ നഷ്ടമായത് രണ്ട് മക്കളെ. ഗ്രേറ്റർ നോയിഡയിലെ ജലാൽപൂർ ഗ്രാമത്തിലെ അടർ സിംഗ് എന്നയാൾക്കാണ് മണിക്കൂറുകൾക്കുള്ളിൽ രണ്ട് മക്കളെയും നഷ്ടമായത്. ഒരു മകൻ്റെ മൃതദേഹം സംസ്കരിച്ച് തിരികെയെത്തുമ്പോൾ അടുത്ത മകനും മരിച്ചുകിടക്കുന്നതാണ് അടർ സിംഗ് കണ്ടത്. ഇരുവരും എങ്ങനെയാണ് മരണപ്പെട്ടത് എന്നതിൽ വ്യക്തതയില്ല.
ചൊവ്വാഴ്ചയാണ് അടർ സിംഗിന് മകൻ പങ്കജിനെ നഷ്ടമായത്. പങ്കജിൻ്റെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ അടർ സിംഗ് പോയി. കർമ്മങ്ങൾ ചെയ്ത് തിരികെ വീട്ടിലെത്തുമ്പോൾ രണ്ടാമത്തെ മകൻ ദീപക് മരിച്ചുകിടക്കുന്ന കാഴ്ചയാണ് പിതാവ് കണ്ടത്. രണ്ട് മക്കളും മരണപ്പെട്ടതിനെ തുടർന്ന് അടർ സിംഗിൻ്റെ ഭാര്യ ബോധരഹിതയായി.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,48,421 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4205 പേർ ഈ സമയത്തിനിടെ കൊവിഡ് ബാധിച്ചു മരിച്ചു. ഇന്നലെ വൈറസ് ബാധിതരെക്കാൾ കൂടുലാണ് രോഗമുക്തർ. 3,55,388 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ചത് 2,33,40,938 പേർക്ക്.ഇതിൽ 1,93,82,642 പേർ രോഗമുക്തരായി. ആകെ മരണം 2.54 ലക്ഷം ആയി.
533 ജില്ലകളിലെ പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. മഹാരാഷ്ട്ര,കർണാടക,കേരളം,തമിഴ്നാട് ,ഉത്തർപ്രദേശ് തുടങ്ങിയ ഇടങ്ങളിലെ ഗ്രാമങ്ങളിൽ കൊവിഡ് പടരുന്നു. 533 ജില്ലകളിൽ ടിപിആർ 10 ശതമാനത്തിന് മുകളിലാണ്.
Story Highlights: up couples lost 2 sons in few hours
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here