അറവുമാലിന്യ വാഹനത്തിൽ നിന്ന് രക്തമടങ്ങിയ ജലം റോഡിൽ; വാഹനം തടഞ്ഞ് നാട്ടുകാർ

സംസ്ഥാന പാതയിലാകെ ദുർഗന്ധം പരത്തി മലിന്യം ഒഴുക്കിയ അറവു മാംസ മാലിന്യം ശേഖരിക്കുന്ന വാഹനം നാട്ടുകാർ തടഞ്ഞു. താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് ക്കട്ട് എന്ന സ്ഥാപനത്തിൻ്റെ വാഹനമാണ് താമരശ്ശേരി കുടുക്കിൽ ഉമ്മരത്ത് വെച്ച് നാട്ടുകാർ തടഞ്ഞത്.
കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയിലാണ് സംഭവം. വഴിനീളെ മാലിന്യത്തിൽ നിന്നും രക്തമടക്കമാണ് റോഡിലൂടെ ഒഴുക്കിയത്. മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വാഹനം തടഞ്ഞ് പൊലീസിനേയും, ആരോഗ്യ വകുപ്പ് അധികൃതരേയും വിവരമറിയിക്കുകയായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here