ഫ്‌ളവേഴ്‌സ് ചീഫ് മേക്കപ്പ് ആർട്ടിസ്റ്റ് പി.ജയചന്ദ്രൻ അന്തരിച്ചു

ഫ്‌ളവേഴ്‌സ് ചാനലിലെ ചീഫ് മേക്കപ്പ് ആർട്ടിസ്റ്റ് പി.ജയചന്ദ്രൻ(52) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് രണ്ട് മാസമായി ചികിത്സയിലായിരുന്നു. അസുഖം മൂർഛിച്ചതിനെ തുടർന്ന് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അന്ത്യം.
മലയാള സിനിമയിൽ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് മോഹൻദാസിന്റെ ശിഷ്യനായാണ് ജയചന്ദ്രൻ ചലച്ചിത്ര രംഗത്ത് എത്തുന്നത്. തുടർന്ന് ദൂരദർശൻ കേന്ദ്രത്തിലെ ചീഫ് മേക്കപ്പ് ആർട്ടിസ്റ്റ് ആയ ബി.വി.റാവു, വേലപ്പൻ ആശാൻ എന്നിവർക്കൊപ്പം പ്രവർത്തിച്ചു. സ്വതന്ത്ര മേക്കപ്പ് ആർട്ടിസ്റ്റായി മലയാളത്തിൽ 150 ലേറെ സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2002ൽ കുബേരൻ എന്ന ചിത്രത്തിലെ ചമയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം നേടി. ഫിലിം ക്രിട്ടിക്‌സ് അവാർഡും ലഭിച്ചിട്ടുണ്ട്. അഞ്ച് വർഷമായി ഫ്‌ളവേഴ്‌സ് ചാനലിൽ ചീഫ് മേക്കപ്പ് ആർട്ടിസ്റ്റായി ജോലി ചെയ്ത് ചെയ്യുകയായിരുന്നു.
Story Highlights: p jayachandran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here