Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (14-05-2021)

May 14, 2021
Google News 1 minute Read

എറണാകുളത്ത് റെഡ് അലേർട്ട്

കനത്ത മഴ തുടരുന്ന എറണാകുളം ജില്ലയിൽ ഇന്ന് റെഡ് അലേർട്ട്. നാളെയും മറ്റന്നാളും ജില്ലയിൽ ഓറഞ്ച് അലേർട്ടാണ്. ഇതോടെ, സംസ്ഥാനത്തെ അഞ്ച് ജില്ലകളിലാണ് ആകെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ ഒഴികെ മറ്റ് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ വീണ്ടും റെഡ് അലേർട്ട്‌

അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം തീവ്രന്യൂന മർദമായെന്ന് കാലാവസ്ഥാ വകുപ്പ്. ഇതോടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ വീണ്ടും റെഡ് അലേർട്ട്‌ പ്രഖ്യാപിച്ചു.കേരളത്തിൽ തീരദേശ മേഖലകളിൽ കനത്ത മഴയും കടലാക്രമണവും തുടരുകയാണ്.

കൊവിഡ് നിയന്ത്രിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നു, സൗജന്യ വാക്‌സിനേഷന്‍ തുടരും: പ്രധാന മന്ത്രി

രാജ്യത്തെ കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും സൗജന്യ വാക്‌സിനേഷന്‍ തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനോട് പടവെട്ടി രാജ്യം വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശാഭിമാനി ലേഖകൻ കൊവിഡ് ബാധിച്ച് മരിച്ചു

ദേശാഭിമാനി ചിറയിൻകീഴ് ലേഖകൻ ഷിബുമോഹൻ കൊവിഡ് ബാധിച്ച് മരിച്ചു. 46 വയസായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം

കേരള കോണ്‍ഗ്രസിനായി ഒരു വകുപ്പും വിട്ടുനല്‍കില്ലെന്ന നിലപാടുമായി സിപിഐ

കേരള കോണ്‍ഗ്രസിനായി ഒരു വകുപ്പും വിട്ടുനല്‍കില്ലെന്ന് സിപിഐ, സിപിഎം സീറ്റ് നല്കികൊട്ടെയെന്നും നിലപാടിൽ മാറ്റമില്ല എന്നും സിപിഐ. രണ്ടു മന്ത്രിസ്ഥാനം ചോദിച്ച ജോസ് കെ മാണിയുടെ പാര്‍ട്ടിക്ക് ഒന്നു മാത്രമേ നല്‍കാനാവൂ എന്ന് സിപിഎം അറിയിച്ചു കഴിഞ്ഞു.വൈദ്യുതി, പൊതുമരാമത്ത്, രജിസ്ട്രേഷന്‍ വകുപ്പുകള്‍ കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കുന്നതില്‍ സിപിഎമ്മില്‍ ആലോചന തുടങ്ങി.

ഗാസയുമായി യുദ്ധം സ്ഥിരീകരിച്ച് ഇസ്രയേൽ

ഗാസയുമായി യുദ്ധം സ്ഥിരീകരിച്ച് ഇസ്രയേൽ. ഗാസ ആക്രമണത്തിന് തുടക്കം കുറിച്ചതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് അറിയിച്ചു. ലെബനൻ അതിർത്തിയിൽ നിന്ന് ഇസ്രയേൽ റോക്കറ്റ് ആക്രമണം ആരംഭിച്ചു. ഗാസ മുനമ്പ് ലക്ഷ്യമിട്ടാണ് ആക്രമണം. കര, വ്യോമസേനകൾ സംയുക്തമായി ആക്രമിക്കുന്നതിനാൽ ഗാസയിലേക്ക് കടക്കാനായില്ലെന്ന് ഇസ്രയേൽ അറിയിച്ചു.

കേരളത്തിന്റെ മുൻ ഡപ്യൂട്ടി സ്പീക്കറും മുതിർന്ന മുസ്‍ലിം ലീഗ് നേതാവുമായിരുന്ന കെഎം ഹംസക്കുഞ്ഞ് അന്തരിച്ചു

കേരളത്തിന്റെ മുൻ ഡപ്യൂട്ടി സ്പീക്കറും മുതിർന്ന മുസ്‍ലിം ലീഗ് നേതാവുമായിരുന്ന കെ.എം. ഹംസക്കുഞ്ഞ് (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം

കുട്ടനാട്ടിൽ വെള്ളപ്പൊക്കം

കുട്ടനാട്ടിൽ കനത്ത വെള്ളപ്പൊക്കം. മടവീഴ്ചയിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പുളിങ്കുന്ന്, നെടുമുടി, ചമ്പക്കുളം, കൈനകരി പഞ്ചായത്തുകളിൽ വെള്ളക്കെട്ട് രൂക്ഷം. കാവാലം മാണിക്യമംഗലം പാടശേഖരത്തിൽ മടവീണ് നാശനഷ്ടമുണ്ടായി.

Story Highlights: Todays Headlines, News Round Up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here