Advertisement

14 ദിവസത്തിനിടെ 18 മരണം; കൊവിഡ് രൂക്ഷമായി യുപിയിലെ ഗ്രാമങ്ങൾ

May 14, 2021
Google News 1 minute Read

രണ്ടാഴ്ചക്കിടെ ഉത്തർപ്രദേശിലെ ഒരു ഗ്രാമം സാക്ഷ്യം വഹിച്ചത് 18 കോവിഡ് മരണങ്ങൾക്ക്. ഉത്തർപ്രദേശിലെ അംബേദ്കർ നഗർ ജില്ലയിലെ ജലാൽപൂർ ഗ്രാമത്തിലാണ് 14 ദിവസത്തിനിടെ 18 പേർ കൊവിഡ് ബാധിച്ച് മരിച്ചത്. ‘ഏപ്രിൽ 28 മുതലാണ് തുടർച്ചയായി മരണം സംഭവിച്ചത്. കോവിഡ് ബാധമൂലം രോഗികളെല്ലാവരും തന്നെ കടുത്ത ഓക്‌സിജൻ ക്ഷാമമാണ് അനുഭവിക്കുന്നത്. ശ്വാസമെടുക്കാൻ കഴിയാതെ പലരും ബുദ്ധിമുട്ടുന്നത് കാണുമ്പോൾ ഗ്രാമവാസികൾക്ക് ആശങ്കയാണ്’. ഗ്രാമത്തിലെ പ്രാദേശിക നേതാവ് ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

േ്രഗറ്റർ നോയിഡയിലെ ഗ്രാമങ്ങളിലാണ് മരണ സംഖ്യ വർധിക്കുന്നത്. ഖൈപൂർ, സബേരി, ജലാൽപൂർ, സഹാദുള്ളപൂർ തുടങ്ങിയ ഗ്രാമങ്ങളിൽ മാത്രം 70ലധികം മരണം കഴിഞ്ഞ 20 ദിവസത്തിനകം റിപ്പോർട്ട് ചെയ്തു. എന്നാൽ ഔദ്യോഗിക കണക്കുകളിൽ പലതും ഒഴിവാക്കുന്നുണ്ടെന്നും ആരോപണമുണ്ട്.
കാൺപൂർ ജില്ലയിലെ ഭദ്രാസ് ഗ്രാമത്തിൽ ഏപ്രിൽ മാസം 20 പേരാണ് മരിച്ചത്. എന്നാൽ ഇവരിൽ പരിശോധന നടത്താത്തതിനാൽ മരണകാരണം കൊവിഡ് ആണോയെന്ന് വ്യക്തമല്ലെന്ന് പ്രാദേശിക മാധ്യമപ്രവർത്തകർ പറയുന്നു.

ഉത്തർപ്രദേശിലെ ഗ്രാമങ്ങളിൽ കൊവിഡ് രൂക്ഷമാണ്. മതിയായ ആരോഗ്യ ചികിത്സാ സംവിധാനങ്ങൾ ഇല്ലാത്തതും, അധികൃതരുടെ അനാസ്ഥയും ജനങ്ങളുടെ അവബോധത്തിന്റെ അഭാവവുമാണ് യുപിയിലെ ഗ്രാമപ്രദേശങ്ങളിൽ കോവിഡ് വ്യാപനം തീവ്രമാകുന്നതിന് കാരണമെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു. അതേസമയം ഉത്തർപ്രദേശ് സർക്കാർ ലോക്ക്ഡൗൺ മെയ് 17 വരെ നീട്ടി. എല്ലാ കടകളും വ്യാപാരസ്ഥാപനങ്ങളും ഇക്കാലയളവിൽ അടയ്ക്കും.

Story Highlights: covid death in uttarpradesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here