വാക്സിൻ സ്വീകരിക്കുന്നതിൽ ഇടവേള വര്‍ധിപ്പിച്ചത് ശാസ്ത്രീയമായ നടപടി; അദര്‍ പൂനവാല

കൊവിഷീൽഡ് വാക്സിൻ സ്വീകരിക്കുന്നതിന്റെ ഇടവേള 12 മുതൽ 16 ആഴ്ചവരെ നീട്ടണമെന്ന വിദഗ്ധ സമിതിയുടെ ശുപാർശ ശാസ്ത്രീയമായതെന്ന് കൊവിഷീല്‍ഡ് നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ മേധാവി അദർ പൂനവാല.
”പ്രതിരോധ ശേഷിയുടെ കാര്യത്തിലും ഫലപ്രാപ്തിയുടെ കാര്യത്തിലും, ഗുണകരമായ ഒരു കാര്യമാണ് ഇത്.” സര്‍ക്കാറിന് ലഭിച്ച വിവിധ ഡാറ്റകളുടെ അടിസ്ഥാനത്തില്‍ വളരെ നല്ല നീക്കവും ശാസ്ത്രീയമായ തീരുമാനവുമാണിതെന്നും അദർ പൂനവാല പറഞ്ഞു.
കഴിഞ്ഞ ദിവസം കൊവിഷീൽഡ് വാക്സിൻ സ്വീകരിക്കുന്നതിന്റെ ഇടവേള 12 മുതൽ 16 ആഴ്ചവരെ നീട്ടണമെന്ന വിദഗ്ധ സമിതി ശുപാർശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. കൊവിഡ് ബാധിച്ചവർക്ക് വാക്സിൻ ഡോസ് എടുക്കുന്നത് 6 മാസത്തിന് ശേഷം മതിയെന്നാണ് ശുപാർശയിലുണ്ടായിരുന്നത്. നിലവിൽ കൊവിഷീൽഡ് വാക്സിൻ സ്വീകരിക്കുന്നതിനുള്ള ഇടവേള നാല് മുതൽ എട്ടാഴ്ച വരെയാണ്.
Story Highlights: ‘good move’ Adar Poonawalla on longer gap between Covishield jabs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here