Advertisement

18 മുതൽ 44 വയസ് വരെ പ്രായമുള്ളവർക്ക് വാക്‌സിനേഷൻ വേഗത്തിലാക്കാൻ തീഹാർ ജയിൽ

May 14, 2021
Google News 1 minute Read

18 മുതൽ 44 വയസ്സ് വരെ പ്രായമുള്ള തടവുകാർക്ക് വാക്സിനേഷൻ എത്രയും പെട്ടെന്ന് നടത്തണമെന്ന് തീഹാർ ജയിൽ അധികൃതർ. ആവശ്യമുന്നയിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ജയിൽ ഡിജിപി അപേക്ഷ നൽകി.

44 വയസ്സിന് മുകളിലുള്ള 1300 തടവുകാരുടെ വാക്സിനേഷൻ പൂർത്തിയായിട്ടുണ്ട്. മാർച്ച് മുതലുള്ള കണക്കുകൾ പ്രകാരം 371 കൊവിഡ് കേസുകളാണ് ജയിലിലെ തടവുകാരിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 269 പേർ രോഗമുക്തരായിട്ടുണ്ട്. 205 ജീവനക്കാർക്കും കൊവിഡ് ബാധിച്ചിരുന്നു. അതിൽ 124 ജീവനക്കാർക്ക് രോഗം ഭേദമായി. നിലവിൽ 81 ജീവനക്കാർ പോസിറ്റീവ് ആയി തുടരുകയാണ്.

ഡൽഹിയിൽ രോഗബാധ വർധിക്കുന്ന സാഹചര്യത്തിൽ ജയിലിലെ അവസ്ഥ ആശങ്ക ഉളവാക്കുന്നതാണെന്നും എത്രയും പെട്ടന്ന് വാക്സിനേഷൻ നടപടികൾ ആരംഭിക്കണമെന്നും ഡിജിപി സന്ദീപ് ഗോയൽ ആവശ്യപ്പെട്ടു. പതിനാരയിരത്തിലധികം തടവുകാരാണ് നിലവിൽ തീഹാർ ജയിലിലുള്ളത്.

Story Highlights: tihar jail covid patients

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here