മാനസിക വെല്ലുവിളി നേരിട്ട മകനെ മര്‍ദിച്ച അച്ഛന് എതിരെ വധശ്രമത്തിന് കേസ്

മാനസിക വെല്ലുവിളി നേരിട്ട മകനെ ക്രൂരമായി മര്‍ദിച്ച അച്ഛനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. മട്ടാഞ്ചേരി ചെറളായി സ്വദേശി സുധീറിനെതിരെയാണ് ഫോര്‍ട്ട് കൊച്ചി പൊലീസ് കേസ് എടുത്തത്. കുട്ടിയെ 15 വയസ് മുതല്‍ സുധീര്‍ മര്‍ദിക്കാറുണ്ടെന്ന് അമ്മ പൊലീസിന് മൊഴി നല്‍കി. ചട്ടം പഠിപ്പിക്കാനാണ് മകനെ മര്‍ദിച്ചതെന്നാണ് സുധീറിന്റെ മൊഴി.
സുധീറിന്‍റെ ക്രൂരത നോക്കിനില്‍ക്കാനാകാതെയാണ് സ്വന്തം മൊബൈല്‍ ഫോണില്‍ ദൃശ്യം പകര്‍ത്തി പുറത്ത് വിട്ടതെന്നും അമ്മ പൊലീസിനെ അറിയിച്ചു. ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഇന്നലെ ഫോര്‍ട്ട് കൊച്ചി പൊലീസ് ചെറളായിക്കടവ് സ്വദേശി സുധീറിനെ കസ്റ്റഡിയിലെടുത്തത്.
കുട്ടി ഒരു ഭാരമാണെന്ന് ഇയാള്‍ പറയാറുണ്ടെന്നും അമ്മ മൊഴി നല്‍കിയിട്ടുണ്ട്. അനുസരണക്കേട് കാട്ടിയപ്പോള്‍ ചട്ടം പഠിപ്പിക്കാനാണ് അങ്ങനെ ചെയ്തതെന്ന് പ്രതി പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പറഞ്ഞു.
ഓട്ടോ ഡ്രൈവറാണ് സുധീര്‍. മദ്യപിച്ചെത്തുമ്പോഴെല്ലാം അരിശം തീര്‍ക്കുന്നത് കുട്ടിയെ ഉപദ്രവിച്ചാണെന്ന് പൊലീസ് പറഞ്ഞു. വധശ്രമത്തിന് പുറമെ കുട്ടികള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമ പ്രകാരവും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട് . കുട്ടിക്കാലം മുതല്‍ മര്‍ദിച്ചെന്ന അമ്മയുടെ മൊഴി പ്രകാരമാണ് ഈ അക്ട് കൂടി പൊലീസ് ഉള്‍പ്പെടുത്തിയത്.
Story Highlights: autism, abuse
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here