കൊവിഡ് രോഗികൾക്ക് ഓക്സിജൻ സാഹായവുമായി ”ഓക്സിജൻ ഓൺ വീൽസ്”

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പല സംസ്ഥാനങ്ങളും ഗുരുതരമായ ഓക്സിജൻ ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കൊവിഡ് പോസിറ്റീവായ രോഗികൾക്ക് അവരുടെ വീടുകളിൽ ഓക്സിജൻ എത്തിക്കാനുള്ള സംവിധാനം ഒരുക്കുകയാണ് പശ്ചിമബംഗാളിലെ സർക്കാരിതര സംഘടനയായ ലിവർ ഫൗണ്ടേഷൻ. ഓക്സിജൻ ഓൺ വീൽസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ സംരംഭം പശ്ചിമബംഗാളിലെ ആരോഗ്യവകുപ്പുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. രണ്ട് ആംബുലൻസുകളിലായി സംഭരിച്ചിരിക്കുന്ന ഓക്സിജൻ ആവശ്യമുള്ള കൊവിഡ് രോഗികളുടെ വീടുകളിൽ എത്തിച്ചു നൽകും.
”നിലവിൽ രണ്ട് ആംബുലൻസുകൾ ഓക്സിജനുമായി നഗരത്തിലുടനീളം സഞ്ചരിക്കുന്നുണ്ട്. കൊവിഡ് പോസിറ്റീവായ രോഗികൾക്ക് ഓക്സിജൻ ആവശ്യമാണെന്ന് അറിയിപ്പ് ലഭിച്ചാൽ അവരുടെ വീടുകളിൽ എത്തിച്ചു നൽകും.” ലിവർ ഫൗണ്ടേഷൻ അംഗം പാർത്ഥ മുഖർജി വ്യക്തമാക്കി.
നിരവധി കോളുകളാണ് ഒരു ദിവസം ലഭിക്കുന്നത്. എന്നാൽ എല്ലായിടത്തും എത്തിച്ചേരുക എന്നത് പ്രായോഗികമല്ല. പക്ഷേ ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്. 24 മണിക്കൂർ ജോലി ചെയ്താലും ഞങ്ങൾക്ക് പരിമിതികളുണ്ട്. ചില രോഗികൾ പരിഭ്രാന്തിയുള്ളവരാണ്. അത് നിരീക്ഷിച്ച് സാധ്യമായ എല്ലാ സഹായങ്ങളും അവർക്ക് നൽകുമെന്നും ലിവർ ഫൗണ്ടേഷൻ വ്യക്തമാക്കി. മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ലഭിക്കുന്നത് വരെ രോഗികൾക്ക് പ്രാഥമിക ചികിത്സ ഉറപ്പാക്കുക എന്നതാണ് ലിവർ ഫൗണ്ടേഷന്റെ ലക്ഷ്യം.
Story Highlights: Oxygen on Wheels: NGO to provide free oxygen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here